loader image
വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് സുപ്രീം കോടതിയുടെ കൈത്താങ്ങ്; പരാതി നൽകാൻ സമയം നീട്ടിനൽകും

വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് സുപ്രീം കോടതിയുടെ കൈത്താങ്ങ്; പരാതി നൽകാൻ സമയം നീട്ടിനൽകും

കേരളത്തിലെ വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (എസ്.ഐ.ആർ) കരട് പട്ടികയിൽ നിന്നും പുറത്തായവർക്ക് സുപ്രീം കോടതിയുടെ ആശ്വാസകരമായ ഇടപെടൽ. പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങൾ പഞ്ചായത്ത് ഓഫീസുകൾ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിലും വെബ്‌സൈറ്റുകളിലും പ്രസിദ്ധീകരിക്കണമെന്ന് കോടതി ഉത്തരവിട്ടു. അർഹരായവർ ആരെങ്കിലും പുറത്തായിട്ടുണ്ടോ എന്ന് പരിശോധിക്കാനുള്ള സൗകര്യം ഇതിലൂടെ ഉറപ്പാക്കണമെന്നും, വോട്ടർപട്ടികയിൽ ഇടം നേടാനുള്ള പൗരന്റെ അവകാശം സംരക്ഷിക്കപ്പെടണമെന്നും കോടതി നിരീക്ഷിച്ചു.

കരട് പട്ടികയിൽ പേരില്ലാത്തവർക്ക് പരാതി നൽകാനുള്ള സമയപരിധി നീട്ടി നൽകാനും സുപ്രീം കോടതി നിർദ്ദേശിച്ചു. ഈ മാസം 22 വരെയായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്ന സമയം. എന്നാൽ ഒഴിവാക്കപ്പെട്ടവർക്ക് കൃത്യമായ വിവരം ലഭിക്കുന്നില്ലെന്ന രാഷ്ട്രീയ പാർട്ടികളുടെ പരാതി കണക്കിലെടുത്ത് സമയം ഒന്ന് മുതൽ രണ്ട് ആഴ്ച വരെ നീട്ടാനാണ് കോടതി നിർദ്ദേശിച്ചത്. ഇതോടെ ഫെബ്രുവരി 21-ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം വൈകാനാണ് സാധ്യത.

The post വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് സുപ്രീം കോടതിയുടെ കൈത്താങ്ങ്; പരാതി നൽകാൻ സമയം നീട്ടിനൽകും appeared first on Express Kerala.

See also  ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഉയരത്തിൽ ഐഎസ്എസ്; സ്‌പേസ് എക്‌സ് ഡ്രാഗണിന്റെ കരുത്തിൽ പുതിയ റെക്കോർഡ്
Spread the love

New Report

Close