‘മായാലോകം’ സിനിമയ്ക്ക് തുടക്കമായി; ചിത്രീകരണം കോഴിക്കോട് ജില്ലയിൽ | Mayalokam Malayalam movie

റിപ്പോർട്ട്: അൻവർ ഷരിഫ്
കോടി ക്രിയേഷൻസിന്റെ ബാനറിൽ എബിൻദാസ് നിർമ്മിക്കുന്ന പുതിയ ചിത്രം ‘മായാലോക’ത്തിന്റെ ചിത്രീകരണത്തിന് തുടക്കമായി. അരിക്കുളങ്ങര ദേവീക്ഷേത്രാങ്കണത്തിൽ നടൻ ബാബു സ്വാമി ഭദ്രദീപം കൊളുത്തി ചിത്രീകരണം ഉദ്ഘാടനം ചെയ്തു. മോഹൻദാസ് പൊറ്റമ്മൽ, ദേവദാസ് കല്ലുരുട്ടി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിർവഹിക്കുന്നത്. ഉദ്ഘാടനച്ചടങ്ങിൽ നടന്മാരായ വിജയൻ കാരന്തൂർ, ജയരാജ് കോഴിക്കോട്, ദേവരാജ് കോടിക്കോട്, അമ്പിക വാര്യർ തുടങ്ങിയവർ പങ്കെടുത്തു. (Mayalokam Malayalam movie)
യുവൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. തിരക്കഥ അജിത് സായിയുടേതാണ്. പ്രൊഡക്ഷൻ കൺട്രോളറായി ടി.പി.സി. വളയന്നൂരും പ്രൊഡക്ഷൻ മാനേജറായി ഷിനോജ് ചെന്നൈയും പ്രവർത്തിക്കുന്നു. ബാലു പുഴക്കരയാണ് കൊറിയോഗ്രാഫി. ഗിരീഷ് മക്കട സ്റ്റണ്ടും പ്രഭീഷ് കോഴിക്കോട് മേക്കപ്പും നിർവഹിക്കുന്നു. ശ്രീനി ആലത്തിയൂരാണ് കോസ്റ്റ്യൂം വിഭാഗം കൈകാര്യം ചെയ്യുന്നത്. രാഗേഷ് ചെറുവാടിയാണ് കലാസംവിധായകൻ.
മുല്ലപ്പള്ളി നാരായണൻ നമ്പൂതിരിയുടെ വരികൾക്ക് സലാം വീരോളി സംഗീതം പകരുന്നു. കോഴിക്കോട് ജില്ലയിലെ മാമൂർ, ചെട്ടിക്കടവ്, മുക്കം, ചാത്തമംഗലം തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രീകരണം പുരോഗമിക്കുന്നത്. പി.ആർ.ഒമാരായി എ.എസ്. ദിനേഷും സത്യദാസ് മാവൂരും പ്രവർത്തിക്കുന്നു.
Summary: The Malayalam film ‘Mayalokam’, produced by Ebindaas under the banner of Kodi Creations, has begun shooting. Actor Babu Swamy inaugurated the project at Arikkulangara Devi Temple in Kozhikode. Filming is progressing across locations in Kozhikode district.




