തിരുവനന്തപുരം മെഡിക്കൽ കോളേജ് ഒപി ബ്ലോക്കിന് സമീപമുള്ള മരത്തിൽ നിന്ന് ചാടി അജ്ഞാതൻ ആത്മഹത്യ ചെയ്തു. ഇന്ന് വൈകീട്ട് നാല് മണിയോടെയായിരുന്നു ദാരുണമായ ഈ സംഭവം നടന്നത്. മരത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടിയ ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു.
The post തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആത്മഹത്യ; മരത്തിൽ നിന്ന് ചാടിയ അജ്ഞാതൻ മരിച്ചു appeared first on Express Kerala.



