loader image
അഞ്ച് സംസ്ഥാനങ്ങളിൽ എസ്ഐആർ സമയപരിധി നീട്ടി; വോട്ടർമാർക്ക് ജനുവരി 19 വരെ അവസരം

അഞ്ച് സംസ്ഥാനങ്ങളിൽ എസ്ഐആർ സമയപരിധി നീട്ടി; വോട്ടർമാർക്ക് ജനുവരി 19 വരെ അവസരം

രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിൽ എസ്ഐആർ (SIR) നടപടികൾ പൂർത്തിയാക്കാനുള്ള സമയപരിധി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നീട്ടി. ഗോവ, രാജസ്ഥാൻ, പശ്ചിമ ബംഗാൾ, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിലാണ് സമയപരിധി ജനുവരി 19 വരെ നീട്ടിയത്. ഇത് സംബന്ധിച്ച നിർദ്ദേശം അതത് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് കമ്മീഷൻ കൈമാറി.

വോട്ടർ പട്ടികയിലെ വിവരങ്ങൾ പരിശോധിക്കാനും തിരുത്തലുകൾ വരുത്താനും വോട്ടർമാർക്ക് ഇതിലൂടെ കൂടുതൽ സമയം ലഭിക്കും. 2026-ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വോട്ടർ പട്ടിക കുറ്റമറ്റതാക്കാനാണ് കമ്മീഷൻ ലക്ഷ്യമിടുന്നത്. മരണപ്പെട്ടവരെയും താമസം മാറിയവരെയും പട്ടികയിൽ നിന്ന് ഒഴിവാക്കാനും അർഹരായ മുഴുവൻ ആളുകളെയും ഉൾപ്പെടുത്താനും വേണ്ടിയാണ് മൂന്നാം തവണയും സമയപരിധി നീട്ടി നൽകിയിരിക്കുന്നത്.

The post അഞ്ച് സംസ്ഥാനങ്ങളിൽ എസ്ഐആർ സമയപരിധി നീട്ടി; വോട്ടർമാർക്ക് ജനുവരി 19 വരെ അവസരം appeared first on Express Kerala.

Spread the love
See also  50 വരെ എണ്ണാൻ കഴിഞ്ഞില്ല! അച്ഛന്റെ മർദ്ദനമേറ്റ് നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം

New Report

Close