
എക്സൈസ് കമ്മീഷണർ എം.ആർ. അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഉദ്യോഗസ്ഥ സംഘടന രംഗത്ത്. കമ്മീഷണർ നയപരമല്ലാത്ത നടപടികൾ സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ മന്ത്രിക്ക് പരാതി നൽകും. ഇടുക്കിയിൽ ബാർ ലൈസൻസ് ലംഘനം പിടികൂടിയ ഉദ്യോഗസ്ഥർക്കെതിരെ അകാരണമായി നടപടി എടുത്തതും ഉദ്യോഗസ്ഥർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
അതേസമയം മന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് കമ്മീഷണർ പുറപ്പെടുവിച്ച വിചിത്രമായ നിർദ്ദേശങ്ങളും വിവാദമായിട്ടുണ്ട്. മന്ത്രി പോകുന്നയിടങ്ങളിലെല്ലാം എക്സൈസ് പൈലറ്റ് ഉണ്ടാകണമെന്നും ഹോട്ടലുകളിൽ ഉദ്യോഗസ്ഥർ കാവൽ നിൽക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചതായാണ് റിപ്പോർട്ട്. കൂടാതെ, എക്സൈസ് ഓഫീസുകൾ ഉദ്യോഗസ്ഥർ സ്വന്തം പണം മുടക്കി വൃത്തിയാക്കണമെന്ന ആവശ്യവും സംഘടനയുടെ പ്രതിഷേധത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. ലഹരി മാഫിയയെ തടയാൻ പോലും ആവശ്യത്തിന് ജീവനക്കാരില്ലാത്ത സാഹചര്യത്തിലാണ് ഇത്തരം നടപടികളെന്ന് സംഘടന ആരോപിക്കുന്നു.
The post എം.ആർ. അജിത് കുമാറിനെതിരെ എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ; പരാതി മന്ത്രിക്ക് നൽകും appeared first on Express Kerala.



