കുന്നംകുളം : പന്നിത്തടം സെൻററിൽ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന ബസും, ഡി.ജെ പാർട്ടിക്കാരുടെ പിക്കപ് വാനും കാറും കൂട്ടിയിടിച്ച് അപകടം. നിരവധി അയ്യപ്പഭക്തർക്ക് പരിക്ക്. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് അപകടം ഉണ്ടായത്.
പാവറട്ടിയിൽ നിന്നും പരിപാടി കഴിഞ്ഞുവരികയായിരുന്ന ഡി.ജെപാർട്ടി സംഘം സഞ്ചരിച്ചിരുന്ന പിക്കപ് വാൻ അയ്യപ്പദർശനം കഴിഞ്ഞ് കേച്ചേരി ഭാഗത്ത് നിന്നും വരികയായിരുന്ന ബസും, അക്കിക്കാവ് ഭാഗത്തു നിന്നും വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ 14 പേരെയും കുന്നംകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.


