loader image
ഇന്നൊരു പ്രത്യേക ദിവസമാണ്, പക്ഷെ ആർക്കും ആശംസകൾ നേരാൻ പാടില്ല! എന്താണെന്ന് അറിയാമോ?

ഇന്നൊരു പ്രത്യേക ദിവസമാണ്, പക്ഷെ ആർക്കും ആശംസകൾ നേരാൻ പാടില്ല! എന്താണെന്ന് അറിയാമോ?

ന്താ പരിപാടി?” എന്ന ചോദ്യത്തിന് “ഒന്നുമില്ല” എന്ന് നമ്മൾ മറുപടി പറയാറുണ്ടെങ്കിലും, ഇന്ന് ആ വാക്കിന് അല്പം ഗൗരവം കൂടുതലാണ്. കാരണം ഇന്ന് ‘നാഷണൽ നത്തിങ് ഡേ’ (National Nothing Day) ആണ്. തിരക്കിട്ട ഓട്ടത്തിനിടയിൽ “ഇന്ന് ഒന്നും ചെയ്യണ്ട” എന്ന് കേൾക്കുന്നത് തന്നെ ഒരു ആശ്വാസമല്ലേ? ഈ വിചിത്രവും എന്നാൽ രസകരവുമായ ദിവസത്തിന്റെ വിശേഷങ്ങൾ നോക്കാം.

എന്താണ് ഈ ദിവസത്തിന്റെ ചരിത്രം?

1972-ലാണ് ഈ ആശയത്തിന് തുടക്കമിട്ടത്. അമേരിക്കൻ മാധ്യമപ്രവർത്തകനായിരുന്ന ഹാരോൾഡ് പുൾമാൻ കോഫിൻ ആണ് ഇതിന്റെ ഉപജ്ഞാതാവ്. എല്ലാ ദിവസവും എന്തിനെങ്കിലുമൊക്കെ വേണ്ടി മാറ്റിവെക്കുന്ന മനുഷ്യർക്ക്, ഒന്നും ചെയ്യാതിരിക്കാൻ മാത്രമായി ഒരു ദിവസം വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. ഇതിനായി അദ്ദേഹം ‘നാഷണൽ നത്തിങ് ഫൗണ്ടേഷൻ’ എന്നൊരു സംഘടന വരെ രൂപീകരിച്ചു.

ഈ ദിവസത്തിന്റെ ‘നിയമങ്ങൾ’

ആശംസകൾ പാടില്ല: ഈ ദിവസത്തിന്റെ നിയമമനുസരിച്ച് ആർക്കും “ഹാപ്പി നത്തിങ് ഡേ” എന്ന് ആശംസിക്കാൻ പാടില്ല. കാരണം ആശംസിക്കുന്നത് പോലും ഒരു പ്രവൃത്തിയാണ്.

See also  വെളിപ്പെടുത്തിയത് വലിയ തട്ടിപ്പ്, കിട്ടിയത് പുറത്താക്കൽ! വി. കുഞ്ഞികൃഷ്ണനെ സി.പി.എം പുറത്താക്കി

നൽകാനോ വാങ്ങാനോ പാടില്ല: കൊടുക്കൽ വാങ്ങലുകൾ ഇന്ന് ഒഴിവാക്കണം.

ആഘോഷങ്ങളില്ല: റാലികളോ പ്രത്യേക പരിപാടികളോ ഒന്നുമില്ലാത്ത, ഒന്നും സംഭവിക്കാത്ത ഒരു ദിവസമായിരിക്കണം ഇത്.

Also Read: സൂക്ഷിക്കുക! ഉറക്കമില്ലായ്മ നിങ്ങളുടെ ആയുസ്സ് കാർന്നുതിന്നുന്നു; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

തിരക്കിനിടയിലെ ഒരു ‘ബ്രേക്ക്’

ഫോണും സോഷ്യൽ മീഡിയയും മാറ്റിവെച്ച്, ഓഫീസ് ടെൻഷനുകളില്ലാതെ കുറച്ചുനേരം വെറുതെയിരിക്കുന്നത് മാനസികാരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കും. മസ്തിഷ്കത്തിന് വിശ്രമം ലഭിക്കുമ്പോൾ സർഗ്ഗാത്മകത കൂടുമെന്നാണ് പഠനങ്ങൾ പറയുന്നത്. സ്ട്രെസ് കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഈ കൊച്ചു വിശ്രമം സഹായിക്കും.

അമിതമായ ആഘോഷങ്ങളോടുള്ള പ്രതിഷേധമായിട്ടാണ് ഹാരോൾഡ് ഈ ദിവസം തുടങ്ങിയത്. പുതുവർഷ ആഘോഷങ്ങൾ കഴിഞ്ഞ് ആളുകൾ ഒന്ന് തളർന്നിരിക്കുന്ന സമയമായതിനാലാണ് ജനുവരി 16 ഈ ദിവസമായി തിരഞ്ഞെടുത്തത്.

The post ഇന്നൊരു പ്രത്യേക ദിവസമാണ്, പക്ഷെ ആർക്കും ആശംസകൾ നേരാൻ പാടില്ല! എന്താണെന്ന് അറിയാമോ? appeared first on Express Kerala.

Spread the love

New Report

Close