loader image
രോഹിത്തിനെ വെട്ടിയത് ഗംഭീറോ? അഗാർക്കർ വെറും നിമിത്തം! ഇന്ത്യൻ ക്രിക്കറ്റിനെ നടുക്കി മനോജ് തിവാരിയുടെ വെളിപ്പെടുത്തൽ

രോഹിത്തിനെ വെട്ടിയത് ഗംഭീറോ? അഗാർക്കർ വെറും നിമിത്തം! ഇന്ത്യൻ ക്രിക്കറ്റിനെ നടുക്കി മനോജ് തിവാരിയുടെ വെളിപ്പെടുത്തൽ

രോഹിത് ശർമ്മയെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കിയ നടപടിക്കെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ താരം മനോജ് തിവാരി. ഈ നീക്കത്തിന് പിന്നിൽ മുഖ്യപരിശീലകൻ ഗൗതം ഗംഭീറിന്റെ ഇടപെടലുകൾ ഉണ്ടെന്ന് തിവാരി ആരോപിച്ചു. രോഹിത്തിനെ മാറ്റാൻ ചീഫ് സെലക്ടർ അജിത് അഗാർക്കർക്ക് മേൽ ഗംഭീർ സമ്മർദ്ദം ചെലുത്തിയിട്ടുണ്ടാകാമെന്നാണ് തിവാരിയുടെ പക്ഷം.

“ക്യാപ്റ്റൻസിയിൽ നിന്നും രോഹിത്തിനെ മാറ്റാനുള്ള യഥാർത്ഥ കാരണം എന്താണെന്ന് എനിക്കറിയില്ല. അഗാർക്കർ കർക്കശമായ തീരുമാനങ്ങൾ എടുക്കുന്ന ആളാണെങ്കിലും, ഈ കാര്യത്തിൽ അദ്ദേഹം ഗംഭീറിന്റെ അഭിപ്രായം തേടിയിട്ടുണ്ടാകുമെന്ന് ഉറപ്പാണ്. ഇതിന് പിന്നിൽ വലിയ കളികൾ നടന്നിട്ടുണ്ട്. അഗാർക്കർക്ക് ഒറ്റയ്ക്ക് ഇത്തരമൊരു നിർണായക തീരുമാനം എടുക്കാനാവില്ല. അതുകൊണ്ട് തന്നെ രോഹിത്തിനെ മാറ്റിയതിൽ അഗാർക്കർക്കെന്ന പോലെ ഗംഭീറിനും തുല്യ ഉത്തരവാദിത്തമുണ്ട്,” മനോജ് തിവാരി തുറന്നടിച്ചു.

Also Read: അഫ്ഗാന് വമ്പൻ പ്രഹരം! സ്റ്റാർ പേസർ നവീൻ ഉൾ ഹഖ് ടി20 ലോകകപ്പിൽ നിന്നും പുറത്ത്; ആരാധകർ നിരാശയിൽ

ടി20 ലോകകപ്പും ചാമ്പ്യൻസ് ട്രോഫിയും ഇന്ത്യയ്ക്ക് നേടിത്തന്ന നായകനെ മാറ്റിയ രീതി അപമാനകരമാണെന്നും തിവാരി കൂട്ടിിച്ചേർത്തു. 2027-ലെ ഏകദിന ലോകകപ്പിൽ രോഹിത് കളിക്കുമോ എന്ന കാര്യത്തിൽ സംശയം പ്രകടിപ്പിക്കുന്നവരെയും അദ്ദേഹം വിമർശിച്ചു. മൂന്ന് ഇരട്ട സെഞ്ച്വറികൾ നേടിയ, മികവ് തെളിയിച്ച ഒരു താരത്തെ ഇത്തരത്തിൽ മാറ്റേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

See also  രാഹുലിനെ കാണില്ല, യോഗം ബഹിഷ്കരിക്കും; കോൺഗ്രസ് നേതൃത്വവുമായി കടുത്ത പോരിൽ ശശി തരൂർ

The post രോഹിത്തിനെ വെട്ടിയത് ഗംഭീറോ? അഗാർക്കർ വെറും നിമിത്തം! ഇന്ത്യൻ ക്രിക്കറ്റിനെ നടുക്കി മനോജ് തിവാരിയുടെ വെളിപ്പെടുത്തൽ appeared first on Express Kerala.

Spread the love

New Report

Close