
ലോകത്തെ ഞെട്ടിച്ചുകൊണ്ട് കൺസൾട്ടിംഗ് ഭീമന്മാരായ മക്കിൻസി ആൻഡ് കമ്പനിയിൽ വൻ മാറ്റം. കമ്പനിയിലെ ആകെയുള്ള 60,000 ജീവനക്കാരിൽ 25,000 പേരും ഇപ്പോൾ മനുഷ്യരല്ല, മറിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഏജന്റുകളാണ്. വെറും ഒന്നര വർഷത്തിനിടയിലാണ് ആയിരത്തിൽ താഴെയായിരുന്ന എഐ ഏജന്റുകളുടെ എണ്ണം 25,000 ആയി ഉയർന്നതെന്ന് മക്കിൻസി സിഇഒ ബോബ് സ്റ്റെർൺഫെൽസ് വെളിപ്പെടുത്തി.
ഇവർ വെറുമൊരു ചാറ്റ്ബോട്ടുകളല്ല
സാധാരണ ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന ബോട്ടുകളല്ല ഇവ. ഡാറ്റ വിശകലനം ചെയ്യാനും, ബിസിനസ് പ്ലാനുകൾ തയ്യാറാക്കാനും, സങ്കീർണ്ണമായ പ്രശ്നങ്ങളിൽ മനുഷ്യസഹായമില്ലാതെ തീരുമാനമെടുക്കാനും കഴിവുള്ള അത്യാധുനിക എഐ ഏജന്റുകളാണിവർ. കമ്പനിയുടെ മൊത്തം പ്രവർത്തനങ്ങളുടെ 40 ശതമാനവും ഇപ്പോൾ എഐ പ്രോജക്റ്റുകളെ അടിസ്ഥാനമാക്കിയാണ്. വരും വർഷങ്ങളിൽ ഓരോ മനുഷ്യ ജീവനക്കാരനും ഒരു വ്യക്തിഗത എഐ പങ്കാളി എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിക്കുകയാണ് മക്കിൻസിയുടെ ലക്ഷ്യം.
Also Read: എയർപ്ലെയിൻ മോഡിലിട്ടാൽ ഫോൺ വേഗത്തിൽ ചാർജ് ആകുമോ? വസ്തുത അറിയാം
മാറുന്ന കൺസൾട്ടിംഗ് ലോകം
മക്കിൻസി മാത്രമല്ല, ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പ് (BCG), പിഡബ്ല്യുസി (PwC) തുടങ്ങിയ മുൻനിര കമ്പനികളും ഈ പാതയിലാണ്. കൺസൾട്ടിംഗ് ഫീസ് വാങ്ങുന്ന പഴയ രീതിയിൽ നിന്ന് മാറി, ബിസിനസ് ഫലങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ലാഭം പങ്കിടുകയും ചെയ്യുന്ന പുത്തൻ ബിസിനസ് ശൈലിയിലേക്കാണ് എഐയുടെ സഹായത്തോടെ ഈ സ്ഥാപനങ്ങൾ ചുവടുവെക്കുന്നത്.
The post പകുതിയോളം ജീവനക്കാർ മനുഷ്യരല്ല! മക്കിൻസിയിൽ വിപ്ലവം; 25,000 എഐ ഏജന്റുകൾ ജോലിയിൽ appeared first on Express Kerala.



