
ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യതരംഗം അതിരൂക്ഷമായി തുടരുന്നു. കൊടും തണുപ്പിനെത്തുടർന്ന് നോയിഡയിലും ഗാസിയാബാദിലും സ്കൂളുകൾക്കുള്ള അവധി നാളെ വരെ നീട്ടി. ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിലും കനത്ത പുകമഞ്ഞ് ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.
കാഴ്ചപരിധി കുറഞ്ഞതോടെ ഡൽഹിയിൽ വ്യോമ-റെയിൽ ഗതാഗതം താറുമാറായി. ഡൽഹി വിമാനത്താവളത്തിൽ നിന്നുള്ള നിരവധി സർവീസുകൾ വൈകുകയും ചിലത് റദ്ദാക്കുകയും ചെയ്തു. ഇന്ന് പുലർച്ചെ ഡൽഹിയിൽ രേഖപ്പെടുത്തിയ കുറഞ്ഞ താപനില 4.3 ഡിഗ്രി സെൽഷ്യസ് ആണ്.
തണുപ്പിനൊപ്പം ഡൽഹിയിലെ വായുമലിനീകരണവും ഗുരുതരമായി തുടരുന്നു. വായു ഗുണനിലവാര സൂചിക (AQI) നിലവിൽ ‘വളരെ മോശം’ വിഭാഗത്തിലാണ്. കനത്ത മഞ്ഞും പുകമഞ്ഞും കാരണം റോഡ് അപകടങ്ങൾ വർദ്ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
The post കൊടും തണുപ്പിൽ വിറച്ച് ഉത്തരേന്ത്യ; സ്കൂളുകൾക്ക് അവധി നീട്ടി appeared first on Express Kerala.



