loader image
ചവിട്ടിപ്പുറത്താക്കിയ ഇടത്തേക്ക് ഇനിയില്ല! യുഡിഎഫ് ബന്ധം അടഞ്ഞ അധ്യായം; ജോസ് കെ മാണി

ചവിട്ടിപ്പുറത്താക്കിയ ഇടത്തേക്ക് ഇനിയില്ല! യുഡിഎഫ് ബന്ധം അടഞ്ഞ അധ്യായം; ജോസ് കെ മാണി

തിരുവനന്തപുരം: യുഡിഎഫിലേക്കെന്ന അഭ്യൂഹങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞ് എൽഡിഎഫിൽ ഉറച്ചുനിൽക്കുമെന്ന് പ്രഖ്യാപിച്ച് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി. യുഡിഎഫ് പ്രവേശനം എന്നത് ഇനി ഒരിക്കലും തുറക്കാത്ത അധ്യായമാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള കോൺഗ്രസിനെ യുഡിഎഫ് ചവിട്ടിപ്പുറത്താക്കിയപ്പോൾ ചേർത്തുപിടിച്ച് സംരക്ഷിച്ചത് പിണറായി വിജയനാണെന്നും, ഇറക്കിവിട്ട ഇടത്തേക്ക് മടങ്ങിപ്പോകുന്നതിനെക്കുറിച്ച് ആലോചിക്കുന്നതേയില്ലെന്നും ജോസ് കെ മാണി പറഞ്ഞു.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുന്നണിയിൽ 13 സീറ്റുകൾ ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫ് നേതാക്കളുമായി യാതൊരുവിധ ചർച്ചകളും നടത്തിയിട്ടില്ല. ഭരണപക്ഷത്താണെങ്കിലും ജനകീയമായ ചില വിഷയങ്ങളിൽ പ്രതിപക്ഷത്തേക്കാൾ ശക്തമായ നിലപാടുകൾ പാർട്ടി എടുത്തിട്ടുണ്ടെന്നും, മുന്നണിയിൽ ശക്തമായി തുടരുമെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് വ്യക്തമാക്കി.

The post ചവിട്ടിപ്പുറത്താക്കിയ ഇടത്തേക്ക് ഇനിയില്ല! യുഡിഎഫ് ബന്ധം അടഞ്ഞ അധ്യായം; ജോസ് കെ മാണി appeared first on Express Kerala.

Spread the love
See also  ചക്ക ഇനി ‘മോഡേൺ’ ആകും; രുചിയിൽ വിസ്മയിപ്പിക്കാൻ ഏഷ്യൻ ഇൻസ്പയേർഡ് ചക്ക സാലഡ്

New Report

Close