
ചാവക്കാട് : തീരദേശ സംരക്ഷണത്തിൻ്റെ പ്രാധാന്യം വിളിച്ചോതി ഗുജറാത്ത് മുതൽ കന്യാകുമാരി വരെ നടത്തുന്ന സി ഐ എസ് എഫ് ആൾ ഇന്ത്യ കോസ്റ്റൽ സൈക്കിൾ റാലിക്ക് ചാവക്കാട് നഗരസഭയും ബീച്ച് ലവേഴ്സും സംയുക്തമായി ചാവക്കാട് ബീച്ചിൽ സ്വീകരണം നൽകി. എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു. ചാവക്കാട് നഗരസഭ ചെയർമാൻ എ എച്ച് അക്ബർ, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാർ, വാർഡ് കൗൺസിലർമാർ, സായുധസേന മേധാവികൾ, പോലീസ് ഉദ്യോഗസ്ഥർ, നഗരസഭ ജീവനക്കാർ, പൗരപ്രമുഖർ, സന്നദ്ധപ്രവർത്തകർ, ബീച്ച് ലവേഴ്സ് ഭാരവാഹികൾ […]

