പോക്സോ കേസിൽ 26 കാരന്  41 വർഷം കഠിന തടവ് 

പോക്സോ കേസിൽ 26 കാരന്  41 വർഷം കഠിന തടവ് 

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ  ലൈംഗിക പീഡനം നടത്തിയ  26 വയസ്സുകാരന് 41 വർഷം കഠിനതടവിനും 1,60,000 രൂപ പിഴയും ശിക്ഷ വിധിച്ചു.വാടാനപ്പിള്ളി നടുവിൽക്കര സ്വദേശി പണിക്ക വീട്ടിൽ  ഫസലിനെയാണ്

ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. 

2023 ജൂലൈ മാസം മുതൽ സെപ്റ്റംബർ മാസം വരെ  വിദ്യാർത്ഥിനിയെ പ്രണയം നടിച്ചു ഫോണിലൂടെ ഇൻസ്റ്റാഗ്രാം മുഖേന മെസ്സേജ് കൾ അയച്ചും, പിൻതുടർന്ന്  സ്നേഹം നടിച്ച് പ്രലോഭപ്പിച്ചും പല ദിവസങ്ങളിൽ വീട്ടിൽ അതിക്രമിച്ചു കയറിയും ലൈംഗിക പീഡനം നടത്തി എന്നതാണ് കേസ്. 

പിഴ അടക്കാത്ത പക്ഷം 16 മാസം കൂടി അധിക തടവ് അനുഭവിക്കണം.   

പ്രോസിക്യൂഷനു വേണ്ടി  20 സാക്ഷികളെ വിസ്തരിക്കുകയും 32 രേഖകളും മുതലുകളും ഹാജരാക്കുകയും ചെയ്തു.  പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത്, അഡ്വ. നിഷ എന്നിവർ ഹാജരായി. 

Spread the love
See also  ബുള്ളറ്റിൽ നിന്നും വീണ് യുവാവിന് ഗുരുതര പരിക്ക്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top