
ചാവക്കാട് : നഗരസഭാ പരിധിയിലെ തീരദേശ മേഖലയുടെ സുരക്ഷയും സംരക്ഷണവും ലക്ഷ്യമിട്ട് ചാവക്കാട് നഗരസഭ ആവിഷ്കരിച്ച വിപുലമായ പദ്ധതിക്ക് തുടക്കമായി. ചാവക്കാട് നഗരസഭയുടെ തെക്കേ അതിർത്തിയായ കടപ്പുറം പഞ്ചായത്ത് മുതൽ വടക്കേ അതിർത്തിയായ പുന്നയൂർ പഞ്ചായത്ത് വരെയുള്ള 23, 24, 27, 28, 30, 32, 33, 1 എന്നീ വാർഡുകൾ ഉൾപ്പെടുന്ന തീരപ്രദേശത്തെ സംരക്ഷിക്കുന്നതിനായുള്ള നടപടികളാണ് നഗരസഭ ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി നഗരസഭാ ചെയർമാന്റെ അധ്യക്ഷതയിൽ അദ്ദേഹത്തിന്റെ ചേമ്പറിൽ പ്രത്യേക ആസൂത്രണ യോഗം ചേർന്നു. യോഗത്തിൽ […]


