ലോറിയിൽ കടത്തിയ 7 കിലോ ഹാഷിഷ് ഓയിൽ പിടിച്ചെടുത്ത കേസിലെ പ്രതികൾക്ക് 15 വർഷം കഠിന തടവ്

ലോറിയിൽ കടത്തിയ 7 കിലോ ഹാഷിഷ് ഓയിൽ പിടിച്ചെടുത്ത കേസിലെ പ്രതികൾക്ക് 15 വർഷം കഠിന തടവ്

ലോറിയിൽ കടത്തിയ 7 കിലോഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്ത കേസിലെ പ്രതികൾക്ക് 15 വർഷം കഠിന തടവും ഒരു ലക്ഷം  രൂപ പിഴയും ശിക്ഷ വിധിച്ചു.മാള ഗുരുതിപാല സ്വദേശി കാട്ടുപറമ്പിൽ വീട്ടിൽ സുമേഷ് (35), മാള പഴൂക്കര സ്വദേശി കുന്നുമേൽ വീട്ടിൽ സുജിത് ലാൽ (31) എന്നിവരെയാണ് തൃശൂർ അഡീഷണൽ ജില്ലാ കോടതി

ശിക്ഷിച്ചത്.ജഡ്ജ് അന്ന്യാസ് തയിലാണ്  ശിക്ഷ വിധിച്ചത്. 

2022 ഏപ്രിൽ 3-ന് പുലർച്ചെ  വാടാനപ്പിള്ളി ജംഗ്ഷനിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്.  ചരക്ക് ലോറിയിൽ കടത്തുകയായിരുന്ന ഹാഷിഷ് ഓയിൽ അന്നത്തെ കൊടുങ്ങല്ലൂർ ഡി വൈ എസ് പി ആയിരുന്ന എൻ.എസ്. സലീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

വാടാനപ്പിള്ളി സി.ഐ ആയിരുന്ന സനീഷ്  ആണ് കേസ് അന്വേഷിച്ച്  കുറ്റപത്രം സമർപ്പിച്ചത്.  എസ് ഐ സാബുജി,  എഎസ്ഐ സുജിത്ത്, ബിനു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 17 സാക്ഷികളെ വിസ്തരിക്കുകയും 61 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഗിരീഷ് മോഹൻ കോടതിയിൽ ഹാജരായി.

Spread the love
See also  കാലവര്‍ഷം തെക്ക് കിഴക്കൻ ബംഗാള്‍ ഉള്‍കടലില്‍ എത്തി, കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top