
ചാവക്കാട് : എടക്കുഴിയൂരിൽ വീട്ടിലെ പ്രസവത്തെ തുടർന്ന് നാലാം നാൾ കുഞ്ഞും, അണുബാധയും മറ്റ് ശാരീരിക അസ്വസ്ഥതകളും കാരണം പിന്നാലെ അമ്മയും മരിച്ച സംഭവങ്ങളിൽ ആരോഗ്യ വകുപ്പിലെ മെഡിക്കൽ ഓഫീസറായ ഡോ. കെ. പ്രതിഭ ഹൈക്കോടതിയിൽ ഉപ ഹർജി സമർപ്പിച്ചു. തിങ്കളാഴ്ച കോടതി കേസ് പരിഗണിക്കും. എടക്കഴിയൂർ ഹൈസ്‌കൂളിന് സമീപം കല്ലം വളപ്പിൽ ഇബ്രാഹീമിന്റെ ഭാര്യ മഹ്‌സിന (37) ആണ് കഴിഞ്ഞയാഴ്ച മരിച്ചത്. മരണപ്പെട്ട യുവതി മുൻപും വീട്ടിൽ പ്രസവിക്കുകയും അതിൽ മറ്റൊരു കുട്ടിയും മരണപ്പെട്ടിരുന്നു. വീട്ട് […]




