
ചാവക്കാട് : സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ അധ്യയന വർഷത്തിന് സമാപ്തി കുറിച്ച് മധ്യവേനലവധിക്ക് തുടക്കമായി. പരീക്ഷകൾ പൂർത്തിയാക്കി ഏപ്രിൽ, മെയ് മാസങ്ങളിലെ കഠിനമായ ചൂടിൽ നിന്ന് ആശ്വാസം തേടി ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് അവധിക്കാലത്തേക്ക് പ്രവേശിക്കുന്നത്. ഏപ്രിൽ, മെയ് മാസങ്ങളിലാണ് അവധിക്കാലം. ജൂൺ ഒന്നിന് സ്കൂളുകൾ തുറക്കും.എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാ ഫലങ്ങൾ മെയ് പകുതിയോടെ പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.സംസ്ഥാനത്ത് ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ കുട്ടികൾ ഉച്ചസമയത്ത് നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. ധാരാളം വെള്ളം […]



