
വാടാനപ്പള്ളി : തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരെ സ്വാധീനിക്കാൻ ബി.ജെ.പി. നേതാക്കൾ ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുകയാണെന്നാരോപിച്ച് വാടാനപ്പള്ളിയിൽ പലചരക്ക് ഗോഡൗണിലേക്ക് എൽ.ഡി.എഫ്, യു.ഡി.എഫ് നേതാക്കൾ തള്ളികയറിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. രണ്ട് തവണ പൊലീസുമായും ഉന്തുംതള്ളും നടത്തിയ എൽ .ഡി . എഫ് യു.ഡി.എഫ് പ്രവർത്തകർ രണ്ടുതവണ ബി.ജെ.പി പ്രവർത്തകരുമായും കൈയ്യാങ്കളി നടത്തി. സംഘർഷത്തിൽ യു.ഡി. എഫ് സ്ഥാനാർഥി ടി.എൻ പ്രതാപന് നേരെ കൈയ്യേറ്റവും നടന്നു. യു.ഡി.എഫ് – ബി.ജെ.പി പ്രവർത്തകർ പരസ്പ്പരം പോർവിളി നടത്തിയത് അഞ്ച് മണിക്കൂറോളമാണ് […]


