
ചാവക്കാട് : കെ പി വത്സലൻ രക്തസാക്ഷി ഫണ്ടിൽ നിന്നും 40 ലക്ഷം രൂപ സി.പി.എം നേതാക്കൾ തട്ടിയെടുത്തുവെന്ന ഡിസിസി സെക്രട്ടറി ഗോപപ്രതാപന്റെ പ്രസംഗം വിവാദമായിരുന്നു. കഴിഞ്ഞദിവസം തിരുവത്ര നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണ കുടുംബയോഗത്തിൽ ആയിരുന്നു വെളിപ്പെടുത്തൽ. കെപി വത്സലന്റെ മകൻ നിരഞ്ജൻ യുഡിഎഫ് നേതാക്കളെ കണ്ടു സങ്കടം ബോധിപ്പിച്ചതായും അന്ന് ഗോപ പ്രതാപൻ പറഞ്ഞിരുന്നു. കെ .പി. വത്സന്റെ കൊലപാതകത്തെ തുടർന്ന് സി .പി.എം 75 ലക്ഷം രൂപ കുടുംബത്തിനു വേണ്ടി പിരിച്ചെടുക്കുകയും ഇതിൽ […]


