
ചാവക്കാട്: കഴിഞ്ഞ ഒക്ടോബറിൽ വട്ടേക്കാട് നിന്നും കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം ഒരുമനയൂർ തെക്കേതല മഹല്ല് പള്ളിക്കുളത്തിൽ നിന്നും കണ്ടെത്തിയിരുന്നു. കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു എന്ന നിലയിലായിരുന്നു അന്ന് പോലീസും നാട്ടുകാരും സംഭവത്തെ കണ്ടത്. വട്ടേക്കാട് കണ്ടാരശ്ശേരി വീട്ടിൽ സുബൈറിന്റെ മകൻ മുഹമ്മദ് റസൽ (15) ന്റെ മരണത്തെ കുറിച്ചാണ് കോടതി ഉത്തരവ് പ്രകാരം പുനരന്വേഷണം ആരംഭിച്ചത്. തൃത്തല്ലൂർ കമല നെഹ്‌റു സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ റസലിനെ ഒക്ടോബർ 7 ചൊവ്വാഴ്ച്ച ഉച്ചതിരിഞ് കാണാതാവുകയായിരുന്നു. […]


