PUDUKAD-NEWS-PUTHUKAD-NEWS

അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിൻ്റെ പേരിൽ അക്രമണം നടത്തിയ കേസിൽ പൊറത്തിശ്ശേരി സ്വദേശി അറസ്റ്റിൽ

അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിൻ്റെ വൈരാഗ്യത്താൽ അക്രമണം നടത്തിയ കേസിൽ പൊറത്തിശ്ശേരി സ്വദേശി അറസ്റ്റിൽ

 

ഇരിങ്ങാലക്കുട: പൊറത്തിശ്ശേരി മൈതാനത്ത് കളിച്ചുകൊണ്ടിരുന്ന പൊറത്തിശ്ശേരി ചർച്ച് സ്വദേശി കുറുമത്ത് വീട്ടിൽ സുജിത്ത് (43 വയസ് ) എന്നയാളെ പ്രതികൾ അസഭ്യം പറഞ്ഞത് ചോദ്യംചെയ്തതിലുള്ള വൈരാഗ്യത്താൽ സുജിത്തിനെ മർദ്ദിക്കുകയും മരവടി കൊണ്ട് അക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയും സ്റ്റേഷൻ റൗഡിയുമായ പൊറത്തിശ്ശേരി സ്വദേശി ഇക്കണ്ടപറമ്പിൽ വീട്ടിൽ ജിഷ്ണുവിനെ (30 വയസ് ) അറസ്റ്റ് ചെയ്തു. ജിഷ്ണു ഇരിങ്ങാലക്കുട, കാട്ടൂർ, വലപ്പാട്, കൊരട്ടി, തൃശ്ശൂർ റൂറൽ വനിതാ പോലീസ് സ്റ്റേഷൻ പരിധികളിലായി ഒരു പോക്സോ കേസ്സിലും, രണ്ട് കവർച്ചക്കേസിലും, ഒരു വധശ്രമക്കേസിലും സമാധാന ലംഘനം നടത്താതിരിക്കാനുള്ള നടപടി സ്വീകരിച്ച ഒരു കേസ്സിലും അടക്കം അഞ്ച് ക്രിമിനൽക്കേസിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഷാജി എം കെ, എസ് ഐ മാരായ സൗമ്യ ഇ യു, അബിലാഷ് ടി, ജി എസ് ഐ സുൽഫിക്കർ, ജി എസ് സി പി ഒ ഗിരീഷ്, സി പി ഒ മാരായ ഷാബു, ഉമേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിലുള്ളത്.

See also  ബാംഗ്ലൂരിൽ വിദ്യാഭ്യാസ ഏജൻ്റ് എന്ന വ്യാജേന ലഹരി ഇടപാട് നടത്തുന്ന പ്രതി അറസ്റ്റിൽ
Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top