PUDUKAD-NEWS-PUTHUKAD-NEWS

പടിയൂർ പഞ്ചായത്തിൽ വികസന സെമിനാർ നടത്തി

ഇരിങ്ങാലക്കുട : പടിയൂർ പഞ്ചായത്ത് നടത്തിയ വികസന സെമിനാർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു.

2026- 27 സാമ്പത്തിക വർഷത്തെ പദ്ധതി പ്രവർത്തനത്തിനായി 25,70,13,324 രൂപ പ്രതീക്ഷിത തുക വരുന്ന പദ്ധതികൾക്ക് രൂപം നൽകി.

പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. കണ്ണൻ അധ്യക്ഷത വഹിച്ചു.

കാർഷികം, മാലിന്യ സംസ്കരണം, ക്ലീൻ പടിയൂർ, ഭവനരഹിത പഞ്ചായത്ത് എന്നീ മേഖലകൾക്ക് മുൻതൂക്കം നൽകിയ പദ്ധതികൾക്കാണ് രൂപം നൽകിയിരിക്കുന്നത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വത്സല ബാബു വിശിഷ്ടാതിഥിയായി.

ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി.വി. വിപിൻ ആമുഖപ്രഭാഷണം നടത്തി.

സുധ ദിലീപ് പദ്ധതിരേഖ അവതരിപ്പിച്ചു.

ഈശ്വരി ജയൻ, കെ.വി. ഹജീഷ്, ബിനോയ് കോലാന്ത്ര എന്നിവർ ആശംസകൾ അർപ്പിച്ചു.

സെക്രട്ടറി എം.കെ. രജനി നന്ദി പറഞ്ഞു.

Spread the love
See also  കൂടൽമാണിക്യം ഉത്സവം : പ്രദർശന മൈതാനിയിൽ സംഗമസാഹിതിയുടെ പുസ്തകോത്സവം തുടങ്ങി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top