PUDUKAD-NEWS-PUTHUKAD-NEWS

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് തരിശ് രഹിത മേഖലയാക്കും

ഇരിങ്ങാലക്കുട : അടുത്ത അഞ്ച് വർഷം കൊണ്ട് വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് തരിശ് രഹിത മേഖലയാക്കുന്നതിനുള്ള കർമ്മ പദ്ധതികൾക്ക് മുൻഗണന കൊടുക്കാൻ ബ്ലോക്ക് വികസന സെമിനാർ തീരുമാനിച്ചു.

ഈ വർഷം പാടശേഖരങ്ങളിലെ ചണ്ടി നീക്കുന്നതിന് ജില്ലാ പഞ്ചായത്തിൻ്റെയും ഗ്രാമപഞ്ചായത്തുകളുടെയും സംയുക്ത പദ്ധതിക്ക് രൂപം കൊടുക്കും.

2026 – 27 വർഷത്തെ ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ അഡ്വ. വി.ആർ. സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വത്സല ബാബു അധ്യക്ഷത വഹിച്ചു.

വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ റൂമി ബേബി വാർഷിക റിപ്പോർട്ടും കരട് പദ്ധതി രേഖയും അവതരിപ്പിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം ജോസ് ചിറ്റിലപ്പിള്ളി മുഖ്യാതിഥിയായിരുന്നു.

ജില്ലാ പഞ്ചായത്തംഗം സി.ബി. ഷക്കീല, പഞ്ചായത്ത് പ്രസിഡൻ്റുമാരായ സുലേഖ അബ്ദുല്ലക്കുട്ടി, ഷീജ ഉണ്ണികൃഷ്ണൻ, കെ.എസ്. തമ്പി, കെ.പി. കണ്ണൻ, വി.എൻ. രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആലീസ് തോമസ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഖാദർ പട്ടേപ്പാടം, ആരോഗ്യ – വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ.വി. സുജിത് ലാൽ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സുമ രാമൻ, ബ്ലോക്ക് പഞ്ചായത്തംഗം അയ്യൂബ് കരൂപ്പടന്ന, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.എം. ഹസീബ് അലി എന്നിവർ പ്രസംഗിച്ചു.

See also  2021 ലെ എക്‌സിറ്റ് പോളുകള്‍ എത്രയെണ്ണം ശരിയായി? കേരളത്തിലടക്കം പാളി, കൃത്യമായത് അസമില്‍ മാത്രം
Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top