PUDUKAD-NEWS-PUTHUKAD-NEWS

തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച പായമ്മൽ റോഡ് നാടിന് സമർപ്പിച്ചു

തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച പായമ്മൽ റോഡ് നാടിന് സമർപ്പിച്ചു

 

ഇരിങ്ങാലക്കുട : പൂമംഗലം ഗ്രാമപഞ്ചായത്തിൽ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച പായമ്മൽ റോഡ് ഉന്നത വിദ്യാഭ്യാസ-സാമൂഹിക നീതി വകുപ്പ് മന്ത്രി ആർ. ബിന്ദു നാടിന് സമർപ്പിച്ചു.

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി 2024-25 പ്രകാരം 40 ലക്ഷം രൂപ വിനിയോഗിച്ചാണ് പൂമംഗലം ഗ്രാമപഞ്ചായത്ത് നിർമ്മിച്ച പായമ്മൽ റോഡ് പുനരുദ്ധാരണം ചെയ്തത്. പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പിയുടെ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ്, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ജിതിൽ ഗോപി, പൂമംഗലം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രാഖി ഗിരീഷ്, ആരോഗ്യ- വിദ്യഭ്യാസ സ്റ്റാൻിംഗ് കമ്മിറ്റി ചെയർപേഴ്സൺ സമസ്യ മുരളി, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ രാജേഷ് തുമ്പരത്തി, മെമ്പർമാരായ ഡാലിയ സലീഷ്, രഞ്ജിനി ശ്രീകുമാർ, താര അനിൽ, പൂമംഗലം ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ സന്ധ്യ പി. വി എന്നിവർ പങ്കെടുത്തു.

Spread the love
See also  ഇന്ധന വില വർധന; പ്രതിഷേധവുമായി സിപിഐ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top