PUDUKAD-NEWS-PUTHUKAD-NEWS

കാറളം, പൊറത്തിശ്ശേരി, ടൗൺ മണ്ഡലങ്ങളിൽ പര്യടനം നടത്തി തോമസ് ഉണ്ണിയാടൻ

ഇരിങ്ങാലക്കുട : യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. തോമസ് ഉണ്ണിയാടൻ കാറളം, പൊറത്തിശ്ശേരി, ടൗൺ മണ്ഡലങ്ങളിൽ പര്യടനം നടത്തി.

കാറളം, ചെമ്മണ്ട ബാലവാടി പരിസരത്ത് നിന്നാരംഭിച്ച രണ്ടാം ദിന പര്യടനം കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.സി. തോമസ് ഉദ്‌ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് ബാസ്റ്റിൻ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എം.പി. ജാക്സൺ, കെപിസിസി ജനറൽ സെക്രട്ടറി സോണിയ ഗിരി, ഡിസിസി സെക്രട്ടറിമാരായ കെ.കെ. ശോഭനൻ, ആന്റോ പെരുമ്പുള്ളി, ടി.വി. ചാർളി, അഡ്വ. സതീഷ് വിമലൻ, ബ്ലോക്ക് പ്രസിഡന്റുമാരായ സോമൻ ചിറ്റേത്ത്, ഷാറ്റൊ കുര്യൻ, പൊറത്തിശ്ശേരി മണ്ഡലം പ്രസിഡന്റ് പി.കെ. ഭാസി, ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് സി.എസ്. അബ്‌ദുൾ ഹഖ്, നഗരസഭാ ഉപാധ്യക്ഷ ചിന്ത ധർമ്മരാജൻ, സുബീഷ് കാക്കനാടൻ, എം.ആർ. ഷാജു, സിജു യോഹന്നാൻ, കെ. വേണു, തിലകൻ പൊയ്യാറ, തങ്കപ്പൻ പാറയിൽ, വേണു കുട്ടശാംവീട്ടിൽ, യൂത്ത് ഫ്രണ്ട് സംസ്ഥാന സമിതിയംഗം വിവേക് വിൻസെന്റ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.

Spread the love
See also  മഴക്കാലം അടുത്തിട്ടും പൂർത്തിയാക്കാനാകാതെ ചേർപ്പ് കരുവന്നൂർ കമാൻഡ് മുഖത്തെ ഷട്ടർ നിർമാണം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top