PUDUKAD-NEWS-PUTHUKAD-NEWS

ജീവിതം തന്നെ ക്ലാസ് മുറി വായനക്കാരിലേക്ക്

” ജീവിതം തന്നെ ക്ലാസ് മുറി ” വായനക്കാരിലേക്ക്

ഇരിങ്ങാലക്കുട : അധ്യാപകനും സംഘടനാ പ്രവർത്തകനുമായ കെ ആർ സത്യപാലൻ്റെ ” ജീവിതം തന്നെ ക്ലാസ് മുറി ” വായനക്കാരിലേക്ക്. വിദ്യാഭ്യാസ കാലവും സംഘടനാ പ്രവർത്തനങ്ങളും ‌രാഷ്‌ട്രീയ വിശ്വാസങ്ങളും മനുഷ്യബന്ധങ്ങളുമാണ് 72 പേജുകളിലായുള്ള ഓർമ്മക്കുറിപ്പുകളിലൂടെ ആവിഷ്ക്കരിച്ചിരിക്കുന്നത്. ബി ആർ സി ഹാളിൽ നടന്ന ചടങ്ങിൽ പുസ്തകത്തിന്റെ പ്രകാശനം ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനൻ നിർവഹിച്ചു. അധ്യാപകനും എഴുത്തുകാരനുമായ ഡോ. കെ.എസ് കൃഷ്ണകുമാർ പുസ്തകം ഏറ്റുവാങ്ങി.സാജൻ ഇഗ്നേഷ്യസ്, ഡി.പി.ഒ ബ്രിജി.സാജൻ, കവി സാംസൺ, ഡോ.കെ.ജി ശിവലാൽ എന്നിവർ സംസാരിച്ചു.

Spread the love
See also  പെരുമ്പിള്ളിശ്ശേരി ശ്രീഭുവനേശ്വരി ക്ഷേത്രോത്സവം ഭക്തിനിർഭരം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top