PUDUKAD-NEWS-PUTHUKAD-NEWS

മൂർക്കനാട് ഇടവകയിൽ സ്നേഹ സൗഹൃദ സംഗമം നടത്തി

ഇരിങ്ങാലക്കുട : മൂർക്കനാട് സെൻ്റ് ആൻ്റണീസ് ദൈവാലയത്തിൽ തിരുനാളിനോടനുബന്ധിച്ച് സ്നേഹ സൗഹൃദ സംഗമം സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു.

എല്ലാവരും സ്നേഹത്തോടെയും സൗഹാർദ്ദത്തോടെയും ഒറ്റക്കെട്ടായി നാടിൻ്റെ പുരോഗതിക്കു വേണ്ടി പ്രവർത്തിക്കണമെന്ന് ബിഷപ്പ് ഓർമ്മിപ്പിച്ചു.

സംഗമത്തിൽ മന്ത്രി ഡോ. ആർ. ബിന്ദുവും വിവിധ രാഷ്ട്രീയ മത സാംസ്കാരിക നേതാക്കന്മാരും മൂർക്കനാട് പള്ളി വികാരിയും തിരുനാൾ കമ്മിറ്റി കൺവീനർമാരും കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു.

Spread the love
See also  ജൂൺ 9 മുതൽ ട്രോളിംഗ് നിരോധനം; 52 ദിവസത്തേക്ക് നിയന്ത്രണം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top