കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആചാര ലംഘനം: ഭരണസമിതിക്കെതിരെ തന്ത്രി പ്രതിനിധി രംഗത്ത്

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആചാര ലംഘനം: ഭരണസമിതിക്കെതിരെ തന്ത്രി പ്രതിനിധി രംഗത്ത്

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ആചാരങ്ങളിലും നിത്യനിദാന ചടങ്ങുകളിലും ദേവസ്വം ഭരണസമിതി ഏകപക്ഷീയമായി ഇടപെടുന്നതിനെതിരെ തന്ത്രി പ്രതിനിധി രംഗത്തെത്തി.ക്ഷേത്ര പാരമ്പര്യങ്ങളെയും തന്ത്രിയുടെ അധികാരങ്ങളെയും ഭരണസമിതി അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച്‌ തന്ത്രി പ്രതിനിധി നെടുമ്പിള്ളി തരണനെല്ലൂര്‍ ഗോവിന്ദന്‍ നമ്പൂതിരിപ്പാടാണ് ദേവസ്വം ചെയര്‍മാനും മാനേജിംഗ് കമ്മിറ്റിക്കും കത്ത് നല്‍കിയത്.

ക്ഷേത്രത്തിലെ മതപരവും ആധ്യാത്മികവുമായ കാര്യങ്ങളിലും അനുഷ്ഠാനങ്ങളിലും അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം തന്ത്രിക്കാണ്. എന്നാല്‍ തന്ത്രി പ്രതിനിധിയെ അറിയിക്കുകയോ ചര്‍ച്ച ചെയ്യുകയോ ചെയ്യാതെ ഭരണസമിതി ഏകപക്ഷീയമായി തീരുമാനങ്ങള്‍ കൈക്കൊള്ളുന്നു. ക്ഷേത്ര സങ്കേതത്തിനുള്ളില്‍ വാസ്തുശാസ്ത്രത്തിന് നിരക്കാത്ത രീതിയിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് അതീവ ഗൗരവകരമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ആറ് തന്ത്രി കുടുംബങ്ങള്‍ കൂട്ടുത്തരവാദിത്വത്തോടെ ചെയ്തു വരുന്ന കര്‍മ്മങ്ങളില്‍ ഒരു കുടുംബത്തെ മാത്രം പ്രത്യേകമായി ചുമതലപ്പെടുത്താനുള്ള തീരുമാനം താന്ത്രിക കുടുംബങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനാണെന്നും തന്ത്രി പ്രതിനിധി ആരോപിച്ചു. കാലങ്ങളായി തന്ത്രി പ്രതിനിധി വഹിച്ചു പോരുന്ന അനുഷ്ഠാന കമ്മിറ്റി ചെയര്‍മാന്‍ പദവിയില്‍ നിന്ന് ഇത്തവണ മുന്നറിയിപ്പില്ലാതെ നീക്കം ചെയ്തത് പാരമ്പര്യത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തില്‍ പറയുന്നു.

See also  കുട്ടന്‍കുളം സമരത്തിന്‍റെ സ്മരണക്കായി സ്മാരകം നിര്‍മ്മിക്കുന്നത് ഇരിങ്ങാലക്കുട നഗരസഭയുമായും കൂടല്‍മാണിക്യം ദേവസ്വവുമായി ചര്‍ച്ച ചെയ്തുവേണമെന്ന് നഗരസഭ ചെയര്‍മാന്‍ എം.പി. ജാക്സണ്‍

ക്ഷേത്ര ഭരണത്തില്‍ ജനാധിപത്യ രീതികള്‍ ആവാമെങ്കിലും ആചാരപരമായ ചടങ്ങുകളില്‍ തന്ത്രിയുടെ അധികാരം ചോദ്യം ചെയ്യാന്‍ ഭരണസമിതിക്ക് നിയമപരമായി അവകാശമില്ലെന്ന് നെടുമ്പിള്ളി തരണനെല്ലൂര്‍ ഗോവിന്ദന്‍ നമ്പൂതിരിപ്പാട് വ്യക്തമാക്കി. തന്ത്രിമാരുടെ ഭൂരിപക്ഷാഭിപ്ര ായം തേടാതെ അവരെ ക്ഷേത്ര കര്‍മ്മങ്ങളില്‍ നിന്ന് അകറ്റി ന ിര്‍ത്താന്‍ മാനേജിംഗ് കമ്മിറ്റിക്ക് അധികാരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭരണസമിതി എടുത്ത തെറ്റായ തീരുമാനങ്ങള്‍ അടിയന്തിരമായി പുനഃപരിശോധിക്കണമെന്നും ക്ഷേത്ര പാരമ്പര്യങ്ങള്‍ അതേപടി നിലനിര്‍ത്തി സംരക്ഷിക്കാന്‍ ദേവസ്വം തയ്യാറാകണമെന്നുമാണ് തന്ത്രി പ്രതിനിധിയുടെ ആവശ്യം.

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top