PUDUKAD-NEWS-PUTHUKAD-NEWS

ഇരു ചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വെങ്കിടങ്ങ് സ്വദേശി മരിച്ചു.

വെങ്കിടങ്ങ് :  ഇരു ചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വെങ്കിടങ്ങ് സ്വദേശി മരിച്ചു. വെങ്കിടങ്ങ് തൊയക്കാവ് സ്വദേശി എലുവത്തിങ്കൾ അന്തോണി മകൻ സണ്ണി (63) ആണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ 9 ന് അന്നകര – എലവത്തൂർ റോഡിൽ അന്നകര ഹാപ്പി നഗറിന് സമീപമാണ് അപകടം.
എലവത്തൂർ സ്വദേശിയായ സനീഷ് എന്നയാളുടെ ബുള്ളറ്റ് വാഹനവും സണ്ണി ഓടിച്ചിരുന്ന ഹീറോ പാഷൻ പ്രോ വാഹനവും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ സണ്ണിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  ഭാര്യ :ജോയ്‌സി. പാവറട്ടി പോലീസ് സംഭവം സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. സംസ്കാരം പിന്നീട്.

Spread the love
See also  കതിന പൊട്ടിത്തെറിച്ച് പൊള്ളലേറ്റ വയോധികൻ മരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top