ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനം; പൂജാ കാര്യങ്ങളില്‍ നിന്നും തന്ത്രി കുടുംബങ്ങള്‍ വിട്ടു നിന്നു, ഉത്സവവുമായി ഇവര്‍ സഹകരിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനം; പൂജാ കാര്യങ്ങളില്‍ നിന്നും തന്ത്രി കുടുംബങ്ങള്‍ വിട്ടു നിന്നു, ഉത്സവവുമായി ഇവര്‍ സഹകരിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് പുതിയ കഴക്കാരനെ നിയമിച്ചിട്ടും പൂജാ കാര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് അഞ്ചു തന്ത്രി കുടുംബങ്ങള്‍.

ഉത്സവവുമായും ഇവർ സഹകരിച്ചേക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഈ മാസം 28നാണ് ഉത്സവം കൊടിയേറുന്നത്. തന്ത്രിമാരുടെ അഭിപ്രായം തള്ളി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നിയമപ്രകാരം ഈഴവ പ്രതിനിധിയെയാണ് കഴകക്കാരനായി നിയമിച്ചത്.

പാരമ്പര്യ കഴകക്കാരെ നിയമിക്കണം എന്നായിരുന്നു തന്ത്രിമാർ വാദിച്ചത്. അതിനു പിന്നാലെയാണ് തന്ത്രികുടുംബങ്ങള്‍ ബഹിഷ്കരണം തുടർന്നത്. ഭരണസമിതി രണ്ടുതവണ യോഗം വിളിച്ചിട്ടും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തില്ല എന്നും ദേവസ്വം ചെയർമാൻ വ്യക്തമാക്കി.

ഒരു കൊല്ലമായി ആചാര അനുഷ്ഠാനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നവരെ തന്ത്രിമാരായി അംഗീകരിക്കുന്നില്ല എന്നും ദേവസ്വം ചെയർമാൻ പറഞ്ഞു. ഭരണസമിതിക്കെതിരെ തന്ത്രി കുടുംബങ്ങള്‍ അപവാദപ്രചരണം നടത്തുന്നു എന്നും ഭരണ സമിതി ആരോപിച്ചു. തന്ത്രി കുടുംബങ്ങളുടെ അപവാദപ്രചരണം ദേവസ്വം ഭരണസമിതി തള്ളി.

Spread the love
See also  ഓട്ടോറിക്ഷയും ബൈക്കും തല്ലിപ്പൊളിച്ച കേസിലെ പ്രതി അറസ്റ്റിൽ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top