മുക്കുപണ്ടപ്പണയം തട്ടിപ്പ് കേസിലെ പ്രതി അറസ്റ്റിൽ

മുക്കുപണ്ടപ്പണയം തട്ടിപ്പ് കേസിലെ പ്രതി അറസ്റ്റിൽ

മുക്കുപ്പണ്ട പണയത്തട്ടിപ്പ് കേസിലെ പ്രതിയെ ഒല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. അവണിശ്ശേരി കുറവത്ത് വീട്ടിൽ ശ്രീജിത്തിനെയാണ് ഒല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഒല്ലൂരിലെ ചെറുകുന്ന് ഫൈനാൻസിൽ നിന്ന് ഒരു ലക്ഷം രൂപയും, പുത്തൂർ സെൻറിലെ കല്ലൂർ ചിറ്റ്സിൽ നിന്നും 2 ലക്ഷം രൂപയും ആണ് പ്രതി തട്ടിയത്. യഥാർത്ഥ സ്വർണമാല എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ മുക്കുമാല നിർമ്മിച്ച പണയം വെച്ച് പണം കൈപ്പറ്റുന്നതാണ് രീതി.ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കോവളത്ത് നിന്നാണ് പിടികൂടിയത്.പ്രതിക്കെതിരെ നെടുപുഴ, ഒല്ലൂർ, തൃശ്ശൂർ ടൗൺ ഈസ്റ്റ്, പുതുനഗരം എന്നീ പോലീസ് സ്റ്റേഷനുകളിലായി 21 കേസുകൾ നിലവിലുണ്ട്.

Spread the love
See also  പുല്ലൂർ മിഷൻ ആശുപത്രിയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കാർഡിയാക് കെയർ സെൻ്റർ പ്രവർത്തനം ആരംഭിക്കുന്നു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top