PUDUKAD-NEWS-PUTHUKAD-NEWS

സൗജന്യ നേത്രതിമിര പരിശോധനാ ക്യാമ്പ് 25ന്

ഇരിങ്ങാലക്കുട : സേവാഭാരതി ആരോഗ്യ വിഭാഗവും കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബ്ബും കൊച്ചിൻ ഐ ഫൗണ്ടേഷനും സംയുക്തമായി എല്ലാ മാസവും നടത്തിവരുന്ന സൗജന്യ നേത്ര തിമിര പരിശോധനാ ക്യാമ്പ് 25ന് രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ സേവാഭാരതി ഓഫീസിൽ സംഘടിപ്പിക്കും.

സേവാഭാരതി പ്രസിഡൻ്റ് നളിൻ ബാബു അധ്യക്ഷത വഹിക്കും.

കാറളം പഞ്ചായത്ത് മെമ്പർ പി. രാജൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

പ്രശസ്ത സാമൂഹ്യ പ്രവർത്തകനും ഡിസ്ട്രിക്ട് ലയൺസ് ക്ലബ്ബ് മെഡിക്കൽ ക്യാമ്പ് കോർഡിനേറ്ററുമായ ജോൺസൻ കോലങ്കണ്ണി മുഖ്യാതിഥിയാകും.

കൂടുതൽ വിവരങ്ങൾക്ക് 9496649657, 9961325645 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Spread the love
See also  ആനക്കല്ല് തൃത്താമരശ്ശേരി ശിവക്ഷേത്രത്തിൽ പിച്ചള പൊതിഞ്ഞ മുൻവാതിലിന്റെ സമർപ്പണം നടത്തി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top