PUDUKAD-NEWS-PUTHUKAD-NEWS

പൊതുമരാമത്ത് കെട്ടിട വിഭാഗം ഇരിങ്ങാലക്കുട സബ് ഡിവിഷൻ ഓഫീസിൽ വിജിലൻസ് റെയ്ഡ്; ജീവനക്കാരനിൽ നിന്ന് രജിസ്റ്ററ്റിൽ രേഖപ്പെടുത്താത്ത പണം പിടിച്ചെടുത്തു

പൊതുമരാമത്ത് കെട്ടിട വിഭാഗം ഇരിങ്ങാലക്കുട സബ് ഡിവിഷൻ ഓഫീസിൽ വിജിലൻസ് റെയ്ഡ്; ജീവനക്കാരനിൽ നിന്ന് രജിസ്റ്ററിൽ രേഖപ്പെടുത്താത്ത പണം പിടിച്ചെടുത്തു

 

ഇരിങ്ങാലക്കുട : പൊതുമരാമത്ത് കെട്ടിട വിഭാഗം ഇരിങ്ങാലക്കുട സബ് ഡിവിഷൻ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ വിജിലൻസ് റെയ്ഡ് . ഓഫീസിലെ ഹെഡ് ക്ലർക്കും കരുവന്നൂർ തേലപ്പിള്ളി സ്വദേശിയും എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡണ്ടുമായ സന്തോഷ് തോമസിൻ്റെ കയ്യിൽ നിന്നും രജിസ്‌റ്ററിൽ രേഖപ്പെടുത്താത്ത 16500 രൂപ അന്വേഷണ സംഘം പിടിച്ചെടുത്തു. രാവിലെ പതിനൊന്ന് മണിയോടെയാണ് വിജിലൻസ് ഡിവൈഎസ്പി യുടെ നേതൃത്വത്തിൽ ഉള്ള ആറംഗ സംഘം ഓഫീസിൽ എത്തിയത് . ഓഫീസിലെ ഹാജർ രജിസ്റ്ററും മൂവ്മെൻ്റ് രജിസ്റ്ററും സംഘം പരിശോധിച്ചു. ഇതേ സമയം ഹെഡ് ക്ലർക്ക് ഓഫീസിൽ എത്തിയിരുന്നില്ല. തുടർന്ന് ഹെഡ് ക്ലർക്ക് എത്തിയപ്പോൾ ഇയാളുടെ ജി പേ ഇടപാടുകളും പരിശോധിച്ചു. തുടർന്ന് രജിസ്‌റ്ററിൽ രേഖപ്പെടുത്താത്തതും കയ്യിൽ ഉണ്ടായിരുന്നതുമായ 16500 രൂപ പിടിച്ചെടുത്തു. പിടിച്ചെടുത്ത തുക സംബന്ധിച്ച രശീതും ഹെഡ് ക്ലർക്കിന് നൽകിയിട്ടുണ്ട് . എന്നാൽ ദിവസങ്ങൾക്ക് മുമ്പ് തൃശ്ശൂരിൽ നടന്ന എൻജിഒ അസോസിയേഷൻ ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി മെഡിക്കൽ കോളേജ് ബ്രാഞ്ചിൽ നിന്നും ലഭിച്ച 20000 രൂപയിൽ ചിലവായ 3500 രൂപ കിഴിച്ചുള്ള പണമാണ് കയ്യിൽ ഉണ്ടായിരുന്നതെന്നും സത്യ പ്രതിജ്ഞ ചടങ്ങ് ടെലിവിഷനിൽ കണ്ട് ഓഫീസിൽ പത്തരയോടെ എത്തിയതിനാൽ പഞ്ച് ചെയ്യാനും രജിസ്റ്ററിൽ പണം രേഖപ്പെടുത്താനും സമയം ലഭിച്ചില്ലെന്നും തൻ്റെ ഓഫീസിലെ ചില സീനിയർ ഉദ്യോഗസ്ഥരുടെ ഗൂഡാലോചനയാണ് സംഭവത്തിൻ്റെ പുറകിലെന്നും സംഭവത്തിൻ്റെ നിജസ്ഥിതി മനസ്സിലാക്കിയ ശേഷം പണം തിരിച്ച് നൽകാമെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ടെന്നും ഹെഡ് ക്ലർക്ക് സന്തോഷ് തോമസ് ഫസ്റ്റ് എഡീഷ്യൻ ന്യൂസിനോട് പറഞ്ഞു പറഞ്ഞു . തനിക്കെതിരെ നേരത്തെ പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തിനും ഗൂഡാലോചനക്കാർ പരാതി നൽകിയിരുന്നുവെന്നും അന്വേഷണത്തിന് ശേഷം തള്ളിയതാണെന്നും സന്തോഷ് തോമസ് അറിയിച്ചു.

See also  സംസ്ഥാനത്തിന്റെ 13ാം മുഖ്യമന്ത്രിയായി വി ഡി സതീശന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും…
Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top