PUDUKAD-NEWS-PUTHUKAD-NEWS

“വീട്ടിലെ ലൈബ്രറി” രണ്ടാം വാർഷികാഘോഷം 24ന്

ഇരിങ്ങാലക്കുട : കാറളത്തെ “വീട്ടിലെ ലൈബ്രറി” രണ്ടാം വാർഷികത്തിലേക്ക് കടക്കുമ്പോൾ വ്യത്യസ്തമായ നിരവധി സാംസ്കാരിക പരിപാടികൾ നടത്താൻ കഴിഞ്ഞതിലുള്ള ചാരിതാർത്ഥ്യമുണ്ടെന്ന് കോർഡിനേറ്റർ റഷീദ് കാറളം വ്യക്തമാക്കി.

മെയ് 24ന് സംഘടിപ്പിക്കുന്ന രണ്ടാം വാർഷികാഘോഷം എഴുത്തുകാരനും കവിയുമായ പി.എൻ. ഗോപീകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

മുൻ മന്ത്രി ഡോ. ആർ. ബിന്ദു മുഖ്യാതിഥിയാകും.

എഴുത്തുകാരായ നാസർ ഇബ്രാഹിം, ടി.കെ. ഗംഗാധരൻ തുടങ്ങിയവരും പങ്കെടുക്കും.

പാട്ട്, കവിത, വർത്തമാനം എന്നീ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.

Spread the love
See also  കുടുംബ സമ്മേളനവുമായി ഇരിങ്ങാലക്കുട രൂപത കേന്ദ്രസമിതി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top