PUDUKAD-NEWS-PUTHUKAD-NEWS

ശ്രീലക്ഷ്മീ നൃസിംഹ ധന്വന്തരി മഹായജ്ഞത്തിൽ പങ്കെടുക്കാൻ ദിവസേന എത്തുന്നത് നിരവധി വിശ്വാസികൾ

ഇരിങ്ങാലക്കുട : ശ്രീസംഗമേശാനന്ദ ഫൗണ്ടേഷൻ ശ്രീരുദ്രാപീഠം ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ ചെമ്മണ്ട സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന ശ്രീലക്ഷ്മീ നൃസിംഹ ധന്വന്തരി മഹായജ്ഞത്തിൽ പങ്കെടുക്കാൻ ദിവസേന എത്തുന്നത് നിരവധി വിശ്വാസികൾ.

പീഠാധീശ്വർ മാതാജി ദേവി സംഗമേശാനന്ദ സരസ്വതിയുടെ മുഖ്യ ആചാര്യത്വത്തിലും മാളികപ്പുറം മേൽശാന്തി ശംഭു തിരുമേനിയുടെ മുഖ്യ കാർമികത്വത്തിലും തന്ത്രി ശ്രേഷ്ഠൻ സൂര്യകാലടി സൂര്യൻ ജയസൂര്യൻ ഭട്ടതിരിപ്പാടും ധർമ്മപത്നിയും യജമാനത്വം അലങ്കരിക്കുന്ന മഹായജ്ഞം വ്യാഴാഴ്ച സമാപിക്കും.

ഗണപതി, ഗായത്രി ദേവി, മഹാലക്ഷ്മി നൃസിംഹം, ധന്വന്തരി മൂർത്തി, നവഗ്രഹങ്ങൾ എന്നീ ദേവതകൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ടാണ് യജ്ഞം നടക്കുന്നത്.

Spread the love
See also  ഇ ഡി എത്തുമോ ? കേന്ദ്രമന്ത്രിയുടെ സഹായം തേടി ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്കിലെ നിക്ഷേപകർ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top