PUDUKAD-NEWS-PUTHUKAD-NEWS

പൂമംഗലം പഞ്ചായത്ത് കമ്മിറ്റി യോഗം ബഹിഷ്കരിച്ച് യുഡിഎഫ് അംഗങ്ങൾ

ഇരിങ്ങാലക്കുട : പഞ്ചായത്ത് അധികാരികൾക്കെതിരെയും സിഡിഎസ് ചെയർപേഴ്സനെതിരെയും പ്രതിഷേധം രേഖപ്പെടുത്തി യുഡിഎഫ് അംഗങ്ങൾ പൂമംഗലം പഞ്ചായത്ത് കമ്മിറ്റി യോഗം ബഹിഷ്കരിച്ചു.

പൂമംഗലം പഞ്ചായത്തിലെ സിഡിഎസ് ചെയർപേഴ്സൺ പഞ്ചായത്തിലെ മുഴുവൻ കുടുംബശ്രീ യൂണിറ്റുകളെയും രാഷ്ട്രീയവൽക്കരിക്കുന്നതിന് വേണ്ടി ഇടതുപക്ഷ വനിതാ സംഘടനയുടെ മെമ്പർഷിപ്പ് പരസ്യമായി വിതരണം ചെയ്യുന്നതിനെതിരെയും, കൂടൽമാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് മുഴുവൻ ക്ഷേത്ര വിശ്വാസികളെയും വെല്ലുവിളിച്ചുകൊണ്ട് ക്ഷേത്ര മതിൽക്കെട്ടിനകത്ത് പരസ്യമായി മദ്യപിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്ത പഞ്ചായത്തിലെ താൽക്കാലിക ജീവനക്കാരനായ ടെക്നിക്കൽ അസിസ്റ്റൻ്റിനെ സംരക്ഷിക്കുന്ന പഞ്ചായത്ത് അധികാരികൾക്കെതിരെയുമാണ് യുഡിഎഫ് അംഗങ്ങൾ പ്രതിഷേധം രേഖപ്പെടുത്തിയത്.

യുഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡർ ടി.ആർ. രാജേഷിൻ്റെ നേതൃത്വത്തിൽ മറ്റു മെമ്പർമാരായ ജൂലി ജോയ്, രഞ്ജിനി ടീച്ചർ, പി.എസ്. സിരീഷ എന്നിവർ യോഗം ബഹിഷ്കരിച്ചു.

Spread the love
See also  എടത്തിരുത്തിയിൽ യുവാവിനെ കു ത്തി കൊ ല പ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ..

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top