PUDUKAD-NEWS-PUTHUKAD-NEWS

സോഷ്യൽ മീഡിയ വഴി പ്രണയം സ്ഥാപിച്ച് ആഭരണവും ഫോണും തട്ടിയെടുത്ത് മുങ്ങിയ യുവതിയെ പിടികൂടി പീച്ചി പോലീസ്.

സോഷ്യൽ മീഡിയവഴി പരിചയപ്പെട്ട് പ്രണയത്തിലായ യുവാവിനെ നേരിട്ടുകാണുവാൻ എന്നു പറഞ്ഞു വിളിച്ചുവരുത്തി കബളിപ്പിച്ച് യുവാവിൻെറ 4 പവൻെറ സ്വർണ്ണമാലയും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിലെ പ്രതിയായ പാവറട്ടി വെങ്കിടങ്ങ് സ്വദേശിനിയായ പണ്ടാറമേട്, എടക്കാട് വീട്ടിൽ ഹമിഷദാസ് (25) എന്ന സ്ത്രീയെയാണ് പീച്ചി പോലീസ് പിടികൂടിയത്.
26.06.2026 തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നേദിവസം
ചേലക്കര സ്വദേശിയായ യുവാവിനെ ഇൻസ്റ്റഗ്രാം വഴി പരിചയപെട്ട സ്ത്രീ പീച്ചി ഡാമിൽവച്ച് നേരിട്ട് കാണാം എന്ന് പറഞ്ഞ് വിളിച്ചു വരുത്തുകയും പിന്നീട് ഡാമിൻെറ പാർക്കിങ്ങ് ഏരിയയിൽ വെച്ച് യുവാവിൻെറ കഴുത്തിൽ കിടക്കുന്ന 4 പവൻെറ സ്വർണമാല ഊരി ധരിക്കുകയും ഇത് എതിർത്ത യുവാവിനെ ബഹളംവച്ച് നാട്ടുകാരെ കൂട്ടുമെന്ന് ഭീഷണിപെടുത്തി യുവാവിൻെറ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും കൈവശപെടുത്തി മുങ്ങുകയായിരുന്നു.
ഇക്കാര്യത്തിന് പീച്ചി പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. സൈബർ സെല്ലിൻെറ സഹായത്തോടുകൂടിയ അന്വേഷണത്തിൽ പ്രതി എറണാകുളത്തെ കടവന്ത്രയിലുണ്ടെന്ന് മനസ്സിലാക്കുകയും സ്ഥലത്തെത്തിയ അന്വേഷണ സംഘം അതി വിദഗ്ധമായി പ്രതിയെ പിടികൂടുകയായിരുന്നു.
അന്വേഷണ സംഘത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ ജിനോപീറ്റർ, അസി.സബ്ബ് ഇൻസ്പെക്ടർ ഗീത, സിവിൽ പോലീസ് ഓഫിസർ നിധീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

Spread the love
See also  അവിണിശ്ശേരി സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്‌കൂളിൽ +1 പ്രവേശനോത്സവവും, മെറിറ്റ് ഡേയും സംഘടിപ്പിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top