PUDUKAD-NEWS-PUTHUKAD-NEWS

ലഹരി വിരുദ്ധ ഡ്രൈവ്; ഒൻപത് പേർ പിടിയിൽ

തൃശ്ശൂർ റൂറൽ പോലീസിന്റെ ലഹരിവിരുദ്ധ സ്പെഷ്യൽ ഡ്രൈവ്; ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നായി ഒൻപത് പേർ പിടിയിൽ

 

ഇരിങ്ങാലക്കുട :ലഹരി വസ്തുക്കളുടെ

വിപണനവും ഉപഭോഗവും തടയുന്നതിനായി ജില്ലാ പോലീസ് മോധാവി ബി കൃഷ്ണകുമാർ ഐ പി എസ് ന്റെ നേതൃത്വത്തിൽ ഒൻപത് പേർ പിടിയിലായി. എടമുട്ടം പുളിഞ്ചോട് മംഗലത്ത് വീട്ടിൽ മുഹമ്മദ് ഫാസിൽ (35), ചാലക്കുടി പോട്ട സ്വദേശി പല്ലാടൻ വീട്ടിൽ പ്രണവ് (27) , മാള പള്ളിപ്പുറം സ്വദേശി കലക്കശ്ശേരി വീട്ടിൽ അതുൽ (24) , പാറളം വെങ്ങിണിശ്ശേരി സ്വദേശി മഠത്തോളി വീട്ടിൽ അശ്വിൻ (24) , ഉത്തർപ്രദേശ് ദേവരീയ ജില്ല സ്വദേശി ബോല (60), കൊടുങ്ങല്ലൂർ കാവിൽ കടവ് സ്വദേശി തടുവുങ്ങൽ വീട്ടിൽ നൂറുദ്ദീൻ (40) , കൊടുങ്ങല്ലൂർ അബ്ദുള്ള റോഡ് സ്വദേശികളായ മുനക്കൽ വീട്ടിൽ തസ്ലിം (31), വലിയകത്ത് വീട്ടിൽ ഫൈസൽ (33) , മറ്റത്തൂർകുന്ന് സ്വദേശി ചള്ളിയിൽ വീട്ടിൽ അബിജിത്ത് (22) എന്നിവരാണ് പിടിയിലായത് . കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു .മയക്ക് മരുന്ന് ഉപയോഗിച്ചതിന് കൊരട്ടി കിഴക്കുമുറി സ്വദേശി കളപ്പുരയ്ക്കൽ വീട്ടിൽ ജിൻസ് (29), കൊരുമ്പിശ്ശേരി സ്വദേശി തെക്കേമഠത്തിൽ വീട്ടിൽ സജിഷ്ണു (22), തിരുമുടിക്കുന്ന് പള്ളിപ്പാടം സ്വദേശി കളത്തുംപടി വീട്ടിൽ മുഹമ്മദ് അനസ് (21), കൊടകര കാവിൽ കാരപ്പറമ്പിൽ വീട്ടിൽ സനൽ (21), ചെമ്മണ്ട സ്വദേശി തൂമാട്ട് വീട്ടിൽ ജിതിൻ (20), ചാലക്കുടി വി. ആർ. പുരം ഓമംഗലത്ത് വീട്ടിൽ അക്ഷയ് (29,) മറ്റത്തൂർ മങ്കുറ്റിപ്പാടം പള്ളത്ത് വീട്ടിൽ അഭിലാഷ് (34), വാടാനപ്പള്ളി ശാന്തി റോഡ് ചെമ്പനാടൻ വീട്ടിൽ സതീഷ് ബാബു (42), തൊട്ടിപ്പാൾ നെടുംബാൾ പള്ളം സ്വദേശി അയ്യഞ്ചിറ വീട്ടിൽ സമേഷ് (19), തൊട്ടിപ്പാൾ പള്ളം സ്വദേശി മലയാറ്റിൽ വീട്ടിൽ അഭിജിത്ത് (19), ആളൂർ എടത്തറ സ്വദേശി ആലപ്പാട്ട് പുലിയോനി വീട്ടിൽ ജോയൽ ജോസ് (20), ആളൂർ വിശ്വനാഥപുരം സ്വദേശി ചെമ്പോത്ത്പറമ്പിൽ വീട്ടിൽ ഷഫീഖ് (21), കല്ലേറ്റുംകര സ്വദേശി പൂകിലത്ത് വീട്ടിൽ നാസിഫ് (23), പാറളം വെങ്ങിണിശ്ശേരി സ്വദേശി വെളിക്കാട്ടീരി വീട്ടിൽ ആകാശ് (27), ചെന്ത്രാപ്പിന്നി ആലുവ തെരുവ് സ്വദേശി കണ്ണനാംകുളം വീട്ടിൽ വാരിസ് (18), പത്തനാപുരം താനിശ്ശേരി, മനവളശ്ശേരി മനപ്പുള്ളി വീട്ടിൽ അതുൽ (19), പാറളം വെങ്ങിണിശ്ശേരി നെല്ലത്ത് വീട്ടിൽ ജിഷ്ണു (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

See also  കനത്ത മഴയെത്തുടർന്ന് തൃപ്രയാർ ടെമ്പിൾ റോഡിലെ ഒട്ടേറെ കടകളിൽ വെള്ളം കയറി.

 

ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ലഹരിവിരുദ്ധ സ്പെഷ്യൽ സ്ക്വാഡായ ഡാൻസാഫ് (DANSAF) ടീമിലെ പോലീസ് ഉദ്ദ്യോഗസ്ഥരും ആളൂർ, ചാലക്കുടി, ചേർപ്പ്, കൈപ്പമംഗലം, കൊടകര, കാട്ടൂർ, കൊടുങ്ങല്ലൂർ, മാള, മതിലകം, പുതുക്കാട്, വാടാനപ്പിള്ളി, വെള്ളിക്കുളങ്ങര എന്നീ പോലീസ് സ്റ്റേഷനുകളിലെ എസ് എച്ച് ഒ മാരും മറ്റ് പോലീസ് ഉദ്യോഗസ്ഥരുമാണ് അന്വേഷണ സംഘങ്ങളിലുണ്ടായിരുന്നത്.

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top