PUDUKAD-NEWS-PUTHUKAD-NEWS

രാസവള വിലവർധനവിനെതിരെ മാർച്ചും ധർണയും

ഇരിങ്ങാലക്കുട : രാസവള വിലവർധനയ്ക്കെതിരെയും കർഷക ജനദ്രോഹ നടപടികൾക്കെതിരെയും കർഷകസംഘം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണയും സംഘടിപ്പിച്ചു.

കേന്ദ്ര ഗവൺമെന്റിന്റെ തെറ്റായ കർഷകദ്രോഹ നയങ്ങളും രാസവള വില വർദ്ധനവും നിയന്ത്രണങ്ങളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും കർഷക സംഘം തൃശൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.ജി. ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു.

കർഷക സംഘം ഏരിയാ പ്രസിഡന്റ് ടി.എസ്. സജീവൻ അധ്യക്ഷത വഹിച്ചു.

പി.ആർ. ബാലൻ, എം. നിഷാദ്, കെ.എം. സജീവൻ, ചന്ദ്രിക സുധാകരൻ, കെ.കെ. ഷൈജു, എം. അനിൽകുമാർ, പി.വി. രാജേഷ്, എം.എ. അനിലൻ എന്നിവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.

കർഷക സംഘം ഇരിങ്ങാലക്കുട ഏരിയ ട്രഷറർ കെ.ജെ. ജോൺസൺ സ്വാഗതവും ഏരിയാ വൈസ് പ്രസിഡന്റ് കെ.വി. ജിനരാജ ദാസൻ നന്ദിയും പറഞ്ഞു.

Spread the love
See also  24-05-2026 NEWS

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top