ഇരിങ്ങാലക്കുട : ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്കൂളിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം മുരിയാട് പഞ്ചായത്ത് പ്രസിഡൻ്റ് സരള വിക്രമൻ ഉദ്ഘാടനം ചെയ്തു.
പി.ടി.എ. പ്രസിഡൻ്റ് ശ്രീജിത്ത് പട്ടത്ത് അധ്യക്ഷനായി.
കൃഷി ഓഫീസർ അഞ്ജു പി. രാജ് കാർഷിക ക്ലബ്ബിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സുനിത മുരളി, മാനേജ്മെൻ്റ് പ്രതിനിധി എ.എൻ. വാസുദേവൻ ഹെഡ്മാസ്റ്റർ ടി. അനിൽകുമാർ, പഞ്ചായത്ത് അംഗങ്ങളായ സി.എസ്. അജീഷ്, എ.എം. ജോൺസൻ, കെ.യു. സുനിൽകുമാർ, ഷീജ മോഹനൻ, എൻ.ആർ. ഷൈജു, ബിന്ദു ടീച്ചർ, പി.ടി.എ. വൈസ് പ്രസിഡൻ്റ് ധന്യ ബിജു, സ്റ്റാഫ് സെക്രട്ടറി ബി. ബിജു എന്നിവർ പ്രസംഗിച്ചു.




