PUDUKAD-NEWS-PUTHUKAD-NEWS

ഹാഷിഷ് ഓയിലുമായി ഇരിങ്ങാലക്കുട സ്വദേശികൾ പിടിയിൽ

ഹാഷിഷ് ഓയിലും കഞ്ചാവുമായി ഇരിങ്ങാലക്കുട സ്വദേശികൾ പിടിയിൽ

 

ഇരിങ്ങാലക്കുട: സ്കൂൾ-കോളേജ് വിദ്യാർത്ഥികളെയും കുട്ടികളെയും ലക്ഷ്യമിട്ട് വിൽപനയ്ക്കായി സൂക്ഷിച്ച മാരക ലഹരിമരുന്നുകളുമായി മൂന്ന് യുവാക്കളെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി സ്വദേശി പുതുക്കാട്ടിൽ വീട്ടിൽ പ്രണവ് (25), കൊരുമ്പിശ്ശേരി സ്വദേശി തറയിൽ വീട്ടിൽ അഖിൽ (21) എന്നിവരെയാണ് കഴിഞ്ഞ ദിവസം കണ്ഠ്വേശ്വരം ക്ഷേത്രത്തിന് സമീപത്തുനിന്ന് പോലീസ് ആദ്യം പിടികൂടിയത്. ഇവരിൽ നിന്ന് എം.ഡി.എം.എ , ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവ കണ്ടെടുത്തു.പ്രണവിന് എം.ഡി.എം.എ നൽകിയത് എടക്കുളം (സോൾവന്റ് കമ്പനിക്കടുത്ത്) സ്വദേശിയായ പാച്ചേരി വീട്ടിൽ ജിഷ്ണു (30) ആണെന്ന് വ്യക്തമായതോടെ പോലീസ് ഇയാളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ദിലീഷ്, എസ് ഐ മാരായ അനുജോസ്, പാട്രിക്, സി സി പി ഒ മാരായ മനോജ്, ഷാബു, ഉമേഷ് കൃഷ്ണൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Spread the love
See also  15-06-2026 NEWS

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top