പെട്രോളിന്റെയും പാചകവാതകത്തിന്റെയും വില വർധിപ്പിച്ച കേന്ദ്രനടപടിക്കെതിരെ സിഐടിയു പ്രവർത്തകരുടെ മാർച്ചും ധർണ്ണയും
ഇരിങ്ങാലക്കുട: പെട്രോളിൻ്റെയും ഡീസലിൻ്റെയും പാചക വാതകത്തിൻ്റെയും വിലവർധിപ്പിച്ച കേന്ദ്രസർക്കാരിൻ്റെ നടപടിക്കെതിരെ സി ഐ ടി യു ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റാഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് സി ഡി സിജിത്ത് അധ്യക്ഷത വഹിച്ചു. ഹെഡ് ലോഡ് ആന്റ് ജനറൽ വർക്കേഴ്‌സ് യൂണിയൻ ഏരിയ പ്രസിഡൻ്റ് വി എ മനോജ് കുമാർ, സി ഐ ടി യു ഏരിയ ട്രഷറർ, ഇ ആർ വിനോദ് എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി കെ എ ഗോപി സ്വാഗതവും സി വൈ ബെന്നി നന്ദിയും പറഞ്ഞു.കെ കെ ജോളി, അജിത രാജൻ, രജിത വിജീഷ്, പി എസ് വിശ്വംഭരൻ, വി എ അനീഷ്, കെ അജയകുമാർ എന്നിവർ നേതൃത്വം നൽകി.




