സെൻസസ് ; സ്വയം വിവരം നൽകൽ പ്രക്രിയ തുടങ്ങി; സെൽഫ് എന്യൂമറേഷൻ ജൂൺ 30 വരെ
ഇരിങ്ങാലക്കുട: സെൻസസ് 2027ന്റെ ഭാഗമായി വിവരങ്ങൾ വ്യക്തികൾക്ക് സ്വന്തമായി രേഖപ്പെടുത്താൻ കഴിയുന്ന സെൽഫ് എന്യൂമറേഷന് തുടക്കമായി. എന്യൂമറേറ്റർമാർ നേരിട്ട് വീടുകളിലെത്തി വിവരങ്ങൾ ശേഖരിക്കുന്നിന്റെ മുന്നോടിയായി സ്വയം വിവരം നൽകൽ പ്രക്രിയയാണ് ആരംഭിക്കുന്നത്. ഔദ്യോഗിക പോർട്ടൽ ആയ se. census . gov.in സന്ദർശിച്ചാണ് വിവരങ്ങൾ സ്വയം രേഖപ്പെടുത്തേണ്ടത്.ജൂൺ 16 മുതൽ 30 വരെയാണ് സെൽഫ് എന്യൂമറേഷനുള്ള സമയം. മുകുന്ദപുരം താലൂക്കിലെ സെൽഫ് എന്യൂമറേഷൻ പ്രക്രിയ അഡ്വ തോമസ് ഉണ്ണിയാടൻ സ്വയം വിവരങ്ങൾ ഓൺലൈൻ ആയി രേഖപ്പെടുത്തി ഉദ്ഘാടനം ചെയ്തു.മുകുന്ദപുരം തഹസിൽദാർ ഡിക്‌സി ഫ്രാൻസിസ് , ഹെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ സജിത എ വി, സെൻസസ് ക്ലർക്ക് നീരജ് പി വിൻസന്റ് തുടങ്ങിയവർ പങ്കെടുത്തു.
നഗരസഭ തല ഉദ്ഘാടനം നഗരസഭ ഓഫീസിൽ നടന്ന ചടങ്ങിൽ ചെയർമാൻ എം പി ജാക്സൻ നിർവഹിച്ചു. വൈസ് ചെയർപേഴ്സൻ ചിന്ത ധർമ്മരാജൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ , കൗൺസിലർമാർ , ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. സെക്രട്ടറി സന്തോഷ്കുമാർ സ്വാഗതം പറഞ്ഞു.




