ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിൻ്റെ അക്ഷരോന്നതി പദ്ധതി; വിജ്ഞാനവാടികൾക്ക് പുസ്‌തകങ്ങൾ വിതരണം ചെയ്തു.
ഇരിങ്ങാലക്കുട : ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന അക്ഷരോന്നതി പദ്ധതിയുടെ ഭാഗമായി വിവിധ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ശേഖരിച്ച 650 ഓളം പുസ്തകങ്ങൾ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ പ്രവർത്തിക്കുന്ന വെള്ളാനി, ആനന്ദപുരം വിജ്ഞാനവാടികളിലേക്ക് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. ജി. ശങ്കരനാരായണൻ ഉദ്ഘാടനം നിർവഹിച്ചു.
വിജ്ഞാനവാടി കോർഡിനേറ്റർമാരായ മാളവിക, ആതിര എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.
ചടങ്ങിൽ കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ശിവൻകുട്ടി, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ, മുരിയാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിത മുരളി,ക്ഷേമകാര്യ സ്റ്റാൻൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.എം.ജോൺസൺ, ബ്ലോക്ക് ഡിവിഷൻ മെമ്പർമാരായ പ്രസീന സജയൻ, അജയൻ തറയിൽ, വാർഡ് മെമ്പർ നിജി ലിജു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി നിഖിൽ കെ. കെ, ജോയിന്റ് ബി.ഡി.ഒ രാജേഷ് എൻ,പട്ടികജാതി വികസന വകുപ്പ് ഡെവലപ്മെന്റ് ഓഫീസർ പ്രിയ പി. എസ്, ആർ.ജി.എസ്.എ ബ്ലോക്ക് കോർഡിനേറ്റർ അനീഷ കെ. എ., എസ്.സി പ്രൊമോട്ടർമാരായ ആര്യ, സനിത, പട്ടികജാതി വികസന ഓഫീസിലെ ജീവനക്കാർ എന്നിവർ പങ്കെടുത്തു




