ഇരിങ്ങാലക്കുട രൂപത കേന്ദ്രസമിതിയുടെ നേതൃത്വത്തിൽ കുടുംബ സമ്മേളനം

ഇരിങ്ങാലക്കുട രൂപത കേന്ദ്രസമിതിയുടെ നേതൃത്വത്തിൽ കുടുംബ സമ്മേളനം

ഇരിങ്ങാലക്കുട രൂപത കേന്ദ്ര സമിതിയുടെ നേതൃത്വത്തിൽ  കുടുംബ സമ്മേളനം; 141 ഇടവകകളിൽ നിന്നായി പങ്കെടുക്കുന്നത് 8500 പേർ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപതയുടെ ജൂബിലി ആഘോഷങ്ങൾക്ക് മുന്നോടിയായി രൂപത കേന്ദ്ര സമിതിയുടെ നേതൃത്വത്തിൽ കുടുംബ സമ്മേളനം നടത്തുന്നു. ജൂലൈ 5 ന് രാവിലെ 10 ന് സെൻ്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിൽ നടത്തുന്ന സമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ ഉദ്ഘാടനം ചെയ്യും. 141 ഇടവകകളിൽ നിന്നായി 8500 പേർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് രൂപത കേന്ദ്ര സമിതി ഡയറക്ടർ ഫാ ഫ്രീജോ പാറക്കൽ , സമിതി പ്രസിഡണ്ട് ജിക്സൻ നാട്ടേക്കാടൻ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു . സമ്മേളനത്തിൽ രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിക്കും. അസി ഡയറക്ടർ ചാൾസ് ചിറ്റാട്ടുകരക്കാരൻ, സമിതി ജനറൽ സെക്രട്ടറി ഡിംപിൾ റീഷൻ , ട്രഷറർ സേവിയർ കരേക്കാട്ട്, ജോയിൻ്റ് സെക്രട്ടറി തോമാച്ചൻ പഞ്ഞിക്കാരൻ , എക്സിക്യൂട്ടീവ് മെമ്പർ ജോൺ വെള്ളാനിക്കാരൻ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Spread the love
See also  അയ്യങ്കാളി സ്ക്വയറിൽ വന്ദേമാതര സദസ്സുമായി ബിജെപി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top