PUDUKAD-NEWS-PUTHUKAD-NEWS

ആളൂരിലെ അപകടം; റൂറൽ എസ്പി ഓഫീസിലേക്ക് എവൈഎസ്എഫ് മാർച്ച്

ആളൂരിൽ പോലീസ് ജീപ്പിടിച്ച് വിദ്യാർത്ഥി മരിച്ച സംഭവം; ഇരിങ്ങാലക്കുട റൂറൽ എസ്.പി ഓഫീസിലേക്ക് എഐവൈഎഫ് – എഐഎസ്എഫ് പ്രതിഷേധ മാർച്ച്

 

​ഇരിങ്ങാലക്കുട: ആളൂരിൽ പോലീസ് വാഹനം ഇടിച്ച് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതികളായ പോലീസുകാരെ സംരക്ഷിക്കുന്ന നിലപാടിനെതിരെയും, ഇരകൾക്ക് അടിയന്തര ധനസഹായം പ്രഖ്യാപിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ചും എഐവൈഎഫ് – എഐഎസ്എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിലെ തൃശ്ശൂർ റൂറൽ എസ്.പി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് .ആളൂർ പോലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും എഫ്‌ഐആറിൽ വാഹന നമ്പർ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടെങ്കിലും, പ്രതിപ്പട്ടികയിൽ കുറ്റക്കാരായ പോലീസുകാരുടെ പേര് കൃത്യമായി ചേർത്തിട്ടില്ലെന്നും ആഭ്യന്തര വകുപ്പും സർക്കാരും അടിയന്തരമായി ഇടപെട്ട് മരിച്ച ജൂവിന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും, ഐസിയുവിൽ കഴിയുന്ന അനന്തകൃഷ്ണന്റെ ഭാരിച്ച ചികിത്സാ ചെലവുകൾ പൂർണ്ണമായും ഏറ്റെടുക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. മാർച്ച് എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് ജില്ലാ വൈസ് പ്രസിഡന്റ് ടി. വി. വിബിൻ അധ്യക്ഷത വഹിച്ച സമരത്തിൽ ശ്യാംകുമാർ പി. എസ് സ്വാഗതവും, പി വി വിഗ്നേഷ് നന്ദിയും പറഞ്ഞു .

​സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി എൻ. കെ. ഉദയപ്രകാശ്, എഐഎസ്എഫ് ജില്ലാ സെക്രട്ടറി മിഥുൻ പോട്ടക്കാരൻ, സിപിഐ മണ്ഡലം സെക്രട്ടറിയറ്റ് അംഗങ്ങളായ കെ. കെ. ശിവൻകുട്ടി, കെ. എസ്. പ്രസാദ് എന്നിവർ സംസാരിച്ചു. എഐവൈഎഫ് – എഐഎസ്എഫ് നേതാക്കളായ ജിബിൻ ജോസ്, ഗിൽഡ പ്രേമൻ, പി ശിവപ്രിയ, ഇന്ദ്രജിത്ത് എന്നിവർ നേതൃത്വം നൽകി.

Spread the love
See also  പൊറത്തിശ്ശേരിയിൽ മിന്നൽ ചുഴലി; മൂന്ന് വീടുകൾക്ക് ഭാഗിക നഷ്ടം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top