പൊറത്തിശ്ശേരിയിൽ മിന്നൽ ചുഴലി; മൂന്ന് വീടുകൾക്ക് ഭാഗിക നഷ്ടം
ഇരിങ്ങാലക്കുട : ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ ഉണ്ടായ മിന്നൽ ചുഴലിയിൽ പൊറത്തിശ്ശേരി മേഖലയിൽ വൻ നഷ്ടം. മൂന്ന് വീടുകൾക്ക് ഭാഗിക നഷ്‌ടം സംഭവിച്ചു. പൊറത്തിശ്ശേരി പൊറത്തൂർ അമ്പലത്തിൻ്റെ അടുത്ത് തച്ചപ്പിള്ളി റോഡിൽ വള്ളുപറമ്പിൽ രാമൻ്റെ വീടിൻ്റെ ട്രസ്സ് കാറ്റിൽ പറന്നു പോയി. ചിമ്മിനി പാരപ്പറ്റ് തകർന്നിട്ടുണ്ട് . അമ്പലത്തിൻ്റെ അടുത്ത് തന്നെയുള്ള പോട്ടയിൽ വീട്ടിൽ മുരളിയുടെ വീടിന് മുകളിലേക്ക് മാവ് വീണു. കാർഷിക വിളകൾക്ക് നാശനഷ്ടം സംഭവിച്ചു. വീടിൻ്റെ ട്രസ്സ് പറന്ന് പോയിട്ടുണ്ട്. മുരളിയുടെ വീടിൻ്റെ അടുത്തുള്ള കോട്ടയ്കത്തുകാരൻ ജോയിയുടെ കാർഷിക വിളകൾക്ക് നാശം ഉണ്ടായിട്ടുണ്ട്. തച്ചപ്പിള്ളി റോഡിൽ മണപ്പെട്ടി വീട്ടിൽ കമല ബാലകൃഷ്ണൻ്റെ ഓടിട്ട വീടിൻ്റെ മേൽക്കൂര മരം വീണ് ഭാഗികമായി തകർന്നു. ആർക്കും പരിക്കില്ല.




