പരിസ്ഥിതി പ്രവർത്തകരെ ആദരിച്ച് ഞാറ്റുവേല മഹോൽസവത്തിൻ്റെ സംഘാടകർ

പരിസ്ഥിതി പ്രവർത്തകരെ ആദരിച്ച് ഞാറ്റുവേല മഹോൽസവത്തിൻ്റെ സംഘാടകർ

പരിസ്ഥിതി പ്രവർത്തകർക്ക് ആദരവൊരുക്കി ഞാറ്റുവേല മഹോത്സവം 2026; സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും തീം സോങ് റീലോഞ്ചും

ഇരിങ്ങാലക്കുട : വിഷൻ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ നടത്തുന്ന ഞാറ്റുവേല മഹോത്സവം 2026-ന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും തീം സോങ് റീലോഞ്ചിൻ്റെയും ഉദ്ഘാടനം

ജില്ലാ ജഡ്ജ് ജോമോൻ ജോൺ നിർവഹിച്ചു. ബാബു കോടശ്ശേരി മാസ്റ്റർ എഴുതി ആനന്ദ് മധുസൂദനൻ സംഗീതം നൽകിയ തീം സോങ് റീ ലോഞ്ച് ചെയ്തത്സംഗീത കോളേജ് അധ്യാപികയും പിന്നണി ഗായികയുമായ ഡോ. ശ്യാമ പി.ആറാണ് . വിഷൻ ഇരിങ്ങാലക്കുട ചെയർമാൻ ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.

പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായ ഫാ. ജോയ് പീണിക്കപ്പറമ്പിലിനെയും, ‘പ്ലാവ് ജയനെയും ചടങ്ങിൽ ആദരിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് അംഗം സി ബി ഷക്കീല,വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ഉണ്ണികൃഷ്ണൻ, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ,വിഷൻ ഇരിങ്ങാലക്കുട ചീഫ് കോ-ഓർഡിനേറ്റർ സിമീഷ് സാഹു ,

എ സി സുരേഷ് എന്നിവർ സംസാരിച്ചു.

Spread the love
See also  അയ്യങ്കാളി സ്ക്വയറിൽവന്ദേമാതര സദസ്സ് സംഘടിപ്പിച്ച് ബിജെപി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top