ഇരിങ്ങാലക്കുട : വിഷൻ ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഞാറ്റുവേല മഹോത്സവത്തിന്റെ ഭാഗമായി സംഗമസാഹിതിയുടെ നേതൃത്വത്തിൽ “ലഹരി വിമുക്തിക്കായി ഒരു കൈത്താങ്ങ്” എന്ന വിഷയത്തിൽ ലഹരി വിമുക്തി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് പ്രിൻസിപ്പൽ ഫാ. ജോളി ആൻഡ്രൂസ് പരിപാടി ഉദ്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുട എസ്.ഐ. മനോജ് ആശംസകൾ നേർന്നു.
വിമുക്തി മിഷൻ (എക്സൈസ് വകുപ്പ്) ജില്ലാ കോർഡിനേറ്റർ ഷെഫീക്ക് യൂസഫ് ക്ലാസ് നയിച്ചു.
ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ, യുവജനങ്ങൾക്കിടയിൽ ലഹരി വ്യാപനം തടയുന്നതിനുള്ള മുൻകരുതലുകൾ, സമൂഹത്തിന്റെ കൂട്ടായ ഇടപെടലിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
സംഗമസാഹിതി അംഗങ്ങളായ ജോസ് മഞ്ഞില, ഇരിങ്ങാലക്കുട ബാബുരാജ്,ശ്രീലത രാജീവ്, സിന്റ സേവി തുടങ്ങിയവർ നേതൃത്വം നൽകി.



