PUDUKAD-NEWS-PUTHUKAD-NEWS

കേരള സർക്കാരിൻ്റെ പവർകട്ട് പദ്ധതിയായ ഇന്ദിരാ കട്ടിനെതിരെകട്ട് പോസ്റ്റ് ഗോളടി മത്സരം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : എഐവൈഎഫ് എടതിരിഞ്ഞി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ
കേരള സർക്കാരിൻ്റെ പവർകട്ട് പദ്ധതിയായ ഇന്ദിരാ കട്ടിനെതിരെ
കട്ട് പോസ്റ്റ് ഗോളടി മത്സരം സംഘടിപ്പിച്ചു,

ഷൂട്ടൗട്ട് മത്സരം സിപിഐ പടിയൂർ നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി
വി.ആർ. രമേഷ് ഉദ്ഘാടനം ചെയ്തു.

മേഖലാ സെക്രട്ടറി വി.ആർ. അഭിജിത്ത് അധ്യക്ഷത വഹിച്ചു.

16 ടീമുകൾ മാറ്റുരച്ച മത്സരത്തിൽ പ്രായഭേദമെന്യേ നാട്ടുകാരും യുവാക്കളും പങ്കുചേർന്നപ്പോൾ വേറിട്ട പ്രതിഷേധമായ് മാറി.

ഗ്യാങ്സ്റ്റർ എടതിരിഞ്ഞി, ടൂർണമെൻ്റ് വിജയികൾക്ക് അൽഫാം ഫുൾ മന്തിയും മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും മെഴുകുതിരിയും തീപ്പെട്ടിയും പ്രോത്സാഹന സമ്മാനമായി നൽകി.

എടതിരിഞ്ഞി മേഖല പ്രസിഡൻ്റ്
ജിബിൻ ജോസ്, പടിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. കണ്ണൻ, എടതിരിഞ്ഞി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് എം.കെ. മുരളീധരൻ, വാർഡ് മെമ്പർ കെ.വി. ഹജീഷ്, വി.ഡി. യാദവ്, ഗോകുൽ സുരേഷ്, വി.പി. ബിനേഷ് ,ഗിൽഡ, അൻഷാദ്, ധനുഷ്, ആഷിൻ, ഗംഗ എന്നിവർ പ്രസംഗിച്ചു.

Spread the love
See also  സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യത..

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top